മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടു​ക​ളി​ലെ വ​ല​ക​ൾ പ​ര​സ്പ​രം കു​ടു​ങ്ങി ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ന്യാ​കു​മാ​രി എ​സ്.​ടി. മ​ങ്ങാ​ട് മീ​ൻ വാ​ണി​ബം പ​റ​മ്പ് റോ​ബ​ർ​ട്ട് കെ​ന്ന​ഡി സേ​വ്യ​റാ ( 52 ) ണ് ​മ​രി​ച്ച​ത്. വ​ണ്ടാ​നം പ​ടി​ഞ്ഞാ​റാ​യി​രു​ന്നു അ​പ​ക​ടം. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ അ​ണ്ണ ന​മ്പ​ർ വ​ൺ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു റോ​ബ​ർ​ട്ട് കെ​ന്ന​ഡി സേ​വ്യ​ർ. സ​മീ​പ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം കാ​വ​നാ​ടു​ള്ള ഐ​ശ്വ​ര്യ ബോ​ട്ടി​ലെ വ​ല​യു​മാ​യാ​ണ് ഇ​വ​രു​ടെ ബോ​ട്ടി​ന്‍റെ വ​ല കു​രു​ങ്ങി​യ​ത്.​മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ മു​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ച​വ​റ​യി​ൽ വാ​ൻ മി​നി ബ​സി​ലി​ടി​ച്ചു! നാ​ലുപേർ മ​രി​ച്ചു; 22 പേ​ർ​ക്ക് പ​രി​ക്ക്;മരിച്ചവർ മത്സ്യത്തൊഴിലാളികൾ

ച​വ​റ: വാ​ൻ മി​നി ബ​സി​ലി​ടി​ച്ചു നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രു​ക്കേ​റ്റു.​ത​മി​ഴ്നാ​ട് – തി​രു​വ​ന​ന്ത​പു​രം അ​തി​ർ​ത്തി​യാ​യ പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ ക​രു​ണാം​ബ​ര​ൻ(56), ബ​ർ​കു​മ​ൻ (46), ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ബി​ജു (35), വി​ഴി​ഞ്ഞം സ്വ​ദേ​ശി ജ​സ്റ്റി​ൻ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മി​നി ബ​സ് യാ​ത്ര​ക്കാ​രാ​യ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി റോ​യി (26), മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വ​ർ​ഗീ​സ് (40 ) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ 20 പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​ല​ർ​ച്ചെ 12.40ന് ഇ​ട​പ്പ​ള്ളി കോ​ട്ട​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു മി​നി ബ​സ്. കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ൻ ഒ​രു കാ​റി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ മി​നി ബ​സി​ലേ​ക്ക്‌ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു . നാ​ട്ടു​കാ​രും പോ​ലീ​സും, അ​ഗ്നി​ശ​മ​ന സേ​ന​യും ആ​ണ് പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ…

Read More

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു;ലജ്ജിപ്പിക്കുന്ന സംഭവം ഇങ്ങനെ…

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദ്ദനം. മത്സ്യബന്ധന ബോട്ടില്‍ വെച്ചാണ് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ മംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടിലെ ക്രെയ്‌നില്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൂട്ടംചേര്‍ന്നാണ് ഷീനുവിനെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശാസ്തി കുമാര്‍ പറഞ്ഞു.

Read More

ചൂണ്ടയിടാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് വമ്പന്‍ സ്രാവിന്റെ തല ! ഉടല്‍ കടിച്ചെടുത്തത് ദിനോസറിന്റെ കാലത്ത് ജീവിച്ചിരുന്ന ജീവി ?

ഓസ്‌ട്രേലിയയിലുള്ള ഒരു മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങിയ വമ്പന്‍സ്രാവാണ് ഇപ്പോള്‍ സമുദ്രഗവേഷകര്‍ക്കിടയില്‍ വമ്പന്‍ ചര്‍ച്ചയായിരിക്കുന്നത്. ന്യൂ സൗത്ത് വെയ്ല്‍സിലാണു സംഭവം. ജേസണ്‍ എന്ന മത്സ്യത്തൊഴിലാളി പതിവു പോലെ ചൂണ്ടയിടാന്‍ പോയതാണ്. ചൂണ്ടയില്‍ ഒരുഗ്രന്‍ സ്രാവ് കുരുങ്ങുകയും ചെയ്തു. വലിച്ചു പൊക്കിയപ്പോള്‍ ആ സ്രാവിന് തലമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നു മാത്രം ശേഖരിക്കാനായത് 35 കിലോഗ്രാം മാംസവും! മാക്കോ ഷാര്‍ക്ക് എന്നറിയപ്പടുന്ന ആ സ്രാവിന്റെ തലയൊഴികെ ബാക്കിയെല്ലാം ഭാഗങ്ങളും ഒരു ജീവി തിന്നു തീര്‍ത്തതാണ്, ഒരുപക്ഷേ ഒന്നിലേറെ ജീവികള്‍. എന്നാല്‍ ഭീമാകാരന്മാരും കടലിലെ ഏറ്റവും വേഗതയേറിയതുമായ ഈ സ്രാവുകളെ ഒറ്റയടിക്കു തിന്നു തീര്‍ക്കാന്‍ ശേഷിയുള്ള ജീവിയെക്കുറിച്ച് ചിന്തിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ തലപുകയ്ക്കുന്നത്. ‘ചെറിയ സ്രാവുകളെ അന്വേഷിച്ചാണു കടലില്‍ പോയത്. കിട്ടിയത് ഈ വലിയ സ്രാവിനെയും. പക്ഷേ അതിലും വലിയ സ്രാവുകള്‍ തിന്നുതീര്‍ത്തതാണെന്നു മാത്രം’ എന്നാണ് ഇതിനെപ്പറ്റി ജേസണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.…

Read More

എംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രണയിച്ച മത്സ്യത്തൊഴിലാളി യുവാവിന്റെ വീടിനു തീയിട്ടു ! വീട്ടുകാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു; കണ്ണൂരില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രേമിച്ച മത്സ്യത്തൊഴിലാളിയായ യുവാവിന്റെ വീടിനു യുവതിയുടെ ബന്ധുക്കള്‍ തീയിട്ടെന്നു പരാതി. അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്. അക്ബറലിയുടെ മകന്‍ മത്സ്യത്തൊഴിലാളിയായ ബി.കെ.മുഹമ്മദ് അസ്‌കറലി (27)യും എംബിബിഎസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറ!ഞ്ഞു. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചിരുന്നു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായി നശിച്ചു. വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ജനല്‍ ഗ്ലാസ് തകര്‍ത്തു മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നു യുവതിയുടെ ബന്ധുക്കള്‍ അസ്‌കറലിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവതിയുടെ സഹോദരനും സംഘവും മകനെ മര്‍ദിച്ചതായി അസ്‌കറലിയുടെ ഉമ്മ ബി.കെ.സാബിറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരുക്കേറ്റ…

Read More

മലേഷ്യന്‍ വിമാനം കടലിലേക്ക് കൂപ്പുകുത്തുന്നത് നേരിട്ടു കണ്ടു ! അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി; വിമാനം വീണത് എവിടെയാണെന്ന് കണ്ടെത്താന്‍ തനിക്ക് കഴിയുമെന്നും റുസ്‌ലി

നാലര വര്‍ഷം മുമ്പ് 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിന്‍ പറഞ്ഞു. എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു. വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370…

Read More

വീണ്ടുമൊരു ജാക്കും റോസും; കായലില്‍ മുങ്ങിത്താഴ്ന്ന ഭാര്യയെ രക്ഷപ്പെടുത്തിയ ഭര്‍ത്താവിന് ദാരുണാന്ത്യം ;അന്ന് അറ്റ്‌ലാന്റിക് സമുദ്രമെങ്കില്‍ ഇന്ന് വെള്ളായണിക്കായല്‍

അനശ്വര പ്രണയത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ടൈറ്റാനിക് സിനിമയുടെ ക്ലൈമാക്‌സിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ വെള്ളായണിക്കായലില്‍ സംഭവിച്ചപ്പോള്‍ യുവാവിന് ജീവന്‍ നഷ്ടമായി.മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കായലില്‍ വീണ ഭാര്യയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ശേഷമാണ് ഭര്‍ത്താവായ  കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള ഈനോസ് നഗറില്‍ കായല്‍ക്കര വീട്ടില്‍ ഡേവിഡ് സിംഗ് ബാലകാണ് (42) മരണത്തിന്റെ കരങ്ങളിലേക്ക് ആണ്ടുപോയത്. അപകടത്തില്‍പ്പെട്ട ഭാര്യ ചന്ദ്രലേഖ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തര മണിയോടെ വെള്ളായണിക്കായലില്‍ കാക്കാമൂല ഭാഗത്തായിരുന്നു അപകടം. മത്സ്യതൊഴിലാളിയായ ഡേവിഡ് സിംഗ് ഭാര്യയുമൊത്താണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോകുന്നത്. പതിവുതെറ്റിക്കാതെ ഇന്നലെ രാത്രിയിലും മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. കായലില്‍ വലയിടുന്നതിനിടെ ബാലന്‍സ് തെറ്റി ചന്ദ്രലേഖ കായലില്‍ വീണതോടെ വള്ളം മറിഞ്ഞു. കായലില്‍ ചാടിയ ഡേവിഡ് സിംഗ് ആഴവും ചെളിയുമുള്ള ഭാഗത്ത് അകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി അവരുമായി നീന്തികരയ്‌ക്കെത്തി.…

Read More