നിനക്ക് എന്നെ പൊരിച്ചടിക്കണം അല്ലേ…ചൂണ്ടക്കാരനെയും വലിച്ചു കൊണ്ട് നീന്തി 66 കിലോ ഭാരമുള്ള മീന്‍; വീഡിയോ വൈറലാകുന്നു…

മീന്‍പിടിത്തം ഒരു കലയാണെന്ന് പറയാറുണ്ട്. ഇപ്പോള്‍ വ്‌ളോഗിംഗിന്റെ കാലമായതിനാല്‍ ലോകമെമ്പാടും മീന്‍പിടിത്തക്കാരായ വ്‌ളോഗര്‍മാരുമുണ്ട്. മീന്‍പിടിത്തത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൂണ്ടയില്‍ കൊത്തിയ മീനിനെ കരയില്‍ പിടിച്ചിടുന്നതാണ് പതിവെങ്കിലും ഇവിടെ ആ പതിവു തെറ്റി. ചൂണ്ടക്കാരനെ പിടിച്ച് വെള്ളത്തിലിട്ട മീനാണ് ഇവിടെ ഹീറോ. ഹംഗറിയിലെ സൊമോഗി കൗണ്ടിയിലാണ് സംഭവം. ഇവിടുത്തെ ഹര്‍സാസ്‌ബെര്‍ക്കി കായലില്‍ ചൂണ്ടയിടാനെത്തിയതായിരുന്നു ലോറന്റ് സാബോ എന്ന യുവാവിനെയാണ് ഭീമന്‍ മീന്‍ വലിച്ച് വെള്ളത്തിലിട്ടത്.. കാത്തിരുന്നു അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ മത്സ്യം ചൂണ്ടയില്‍ കൊത്തി. ഉടന്‍ തന്നെ മത്സ്യത്തെ വലിച്ച് കരയ്ക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ ചൂണ്ടയില്‍ കുടുങ്ങിയത് അത്ര ചെറിയ മത്സ്യമല്ലെന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ലോറന്റ് സാബോയിക്ക് പിടികിട്ടി. ചൂണ്ടയുടെ നിയന്ത്രണം നഷ്ടപ്പെട്ട സാബോയെ നിമിഷങ്ങള്‍ക്കകം തന്നെ കൂറ്റന്‍ മത്സ്യം വലിച്ച് വെള്ളത്തിലേക്കിടുകയും ചെയ്തു.…

Read More

മീനുകളെ പിടിക്കാനുള്ള പുതിയ തന്ത്രം വന്‍വിജയം ! പൊരിച്ച കോഴിയും നെയ്‌ച്ചോറും ഉപയോഗിച്ച് മീനുകളെ പിടിക്കുന്നത് ഇങ്ങനെ…

ചീമേനി: നല്ല പൊരിച്ച കോഴിയും നെയ്‌ച്ചോറുമുണ്ടെങ്കില്‍ കഴിച്ച് വയറു നിറയ്ക്കാം എന്നു മാത്രമല്ല നല്ല മീനിനെയും പിടിക്കാം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ പുതിയ തന്ത്രം വന്‍വിജയമാവുകയാണ്. ഒരു കാലത്തു കാടന്‍, മണ്ണിര, ചെമ്മീന്‍ എന്നിവ ഇരയായി കോര്‍ത്തു ചൂണ്ടയിട്ടു പുഴകളില്‍നിന്നു മീന്‍ പിടിച്ച മത്സ്യത്തൊഴിലാളികളാണ് പുതിയ രീതിയില്‍ ഇരകള്‍ കോര്‍ത്തു മത്സ്യം പിടിക്കുന്നത്. തോടുകളില്‍നിന്നു പിടിക്കുന്ന കാടന്‍ എന്ന ചെറുമത്സ്യത്തെ ഇരയായി ഉപയോഗിച്ചാണു പുഴയിലെ ഏറ്റവും വലിയ മീനുകളില്‍ ഒന്നായ ചെമ്പല്ലിയെ പിടിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൊരിച്ച കോഴി ഉപയോഗിച്ചാണു ചെമ്പല്ലിയെ പിടിക്കുന്നതത്രെ. പടന്നാക്കാട്ടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ നാരായണന്‍ ഇത്തരത്തില്‍ പൊരിച്ച കോഴി ചൂണ്ടയില്‍ കോര്‍ത്തു കഴിഞ്ഞ ദിവസം പിടിച്ചെടുത്തതു വലിയ ചെമ്പല്ലിയെയാണ്. പുതിയ തന്ത്രം വിജയമായതോടെ പലരും ഇത്തരത്തില്‍ മത്സ്യം പിടിക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. നെയ്‌ച്ചോറ് ഉണ്ടയാക്കി ചൂണ്ടയില്‍ കോര്‍ത്തു പുഴയിലിട്ടാല്‍ കച്ചായി എന്ന മത്സ്യം എളുപ്പത്തില്‍ പിടിക്കാന്‍…

Read More