ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു ബേപ്പൂരില്‍ പിടിയില്‍ ! ഉരു എത്തിയത് തുറമുഖ അധികൃതരെ അറിയിക്കാതെ; ആയുധക്കടത്തോ മനുഷ്യക്കടത്തോ എന്ന സംശയത്തില്‍ കോസ്റ്റ് ഗാര്‍ഡ്

ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു ബേപ്പൂരില്‍ പിടിയില്‍. തമിഴ്നാട്ടിലെ കാരയ്ക്കല്‍ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്കും തിരിച്ചും ചരക്ക് കടത്തുന്ന ഉരു ബേപ്പൂരില്‍ കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. തുറമുഖ അധികൃതരെ വിവരം അറിയിക്കാതെ വ്യാഴാഴ്ചയാണ് ഉരു ബേപ്പൂര്‍ തുറമുഖത്തേക്കെത്തിയത്. തമിഴ്നാട് എംഎസ്വി ശൈലേശ്വര്‍ എന്ന ഉരുവാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശികളായ അഞ്ചുപേരാണ് ഉരുവിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായതിനാലും വയര്‍ലസ് സന്ദേശങ്ങള്‍ ലഭിക്കാത്തതിനാലുമാണ് ഉരു ബേപ്പൂരിലേക്ക് അടുപ്പിക്കേണ്ടിവന്നതെന്നാണ് സ്രാങ്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ സുരക്ഷാ അധികൃതര്‍ തൃപ്തരല്ല.മനുഷ്യക്കടത്തോ ആയുധക്കടത്തോ ആകാമെന്ന സംശയത്തില്‍ തീരരക്ഷാസേന തടഞ്ഞുവെച്ച ഉരുവില്‍. ഇന്റലിജന്റ്സ് ബ്യൂറോ, കോസ്റ്റല്‍ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നീ സുരക്ഷാ ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധന നടത്തി വരികയാണ്. കസ്റ്റംസ് ക്ലിയറന്‍സ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയില്ലാതെയാണ് ഉരു കങ്കേശന്‍തുറൈ തുറമുഖത്തുനിന്ന് നേരെ ബേപ്പൂരിലേക്ക് എത്തിയത്. തുറമുഖ പാസ്…

Read More

അംബര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയത് അനുമതിയില്ലാതെ; കപ്പിത്താനെതിരേ നരഹത്യയ്ക്ക് കേസെടുക്കും; പനാമ കപ്പലിനെ കുടുക്കിയത് റഡാര്‍;കരുതലോടെ പോലീസ്

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകര്‍ത്ത പനാമ കപ്പല്‍ അംബര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത് അനുമതിയില്ലാതെയെന്നു സൂചന. കപ്പലിലെ ജീവനക്കാരെ പൊലീസും കോസ്റ്റ് ഗാര്‍ഡും വിശദമായി ചോദ്യം ചെയ്യും. അതിനിടെ സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലയെന്നാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ അറിയിച്ചത്. അപകടമുണ്ടാക്കിയ കപ്പല്‍ ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കടല്‍ക്കൊലക്കേസിലെ വീഴ്ചകള്‍ മനസ്സിലാക്കിയാണ് പൊലീസും കോസ്റ്റ് ഗാര്‍ഡും നീങ്ങുന്നത്. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെയാണ് വിദേശ കപ്പല്‍ പൊലീസ് കണ്ടെത്തിയത്. അംബറിന്റെ കപ്പിത്താനെതിരേ നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എംപി.ദിനേശ് അറിയിച്ചു. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വിദേശ കപ്പലിനെതിര ചുമത്തുന്നത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍…

Read More