രാജ്യത്ത് ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് കേരളം. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. റാങ്കിങ്ങ് അനുസരിച്ച് മഹാരാഷ്ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ഗോവയില്‍ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 45 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ…
Read MoreTag: five star hotel
ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read More