ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന തെറ്റായ പരാമര്‍ശത്തില്‍, മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു. തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും രേവത് ബാബു വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. വായില്‍ നിന്നും അറിയാതെ വീണുപോയ തെറ്റാണ്. എത്രയോ വര്‍ഷത്തെ ത്യാഗം കൊണ്ടാണ് പൂജാരിയാകുന്നത്. പൂജാരിമാരെ ആകെ അടച്ചാക്ഷേപിച്ചതില്‍ മാപ്പു ചോദിക്കുകയാണെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകര്‍മം ചെയ്യാനായി പൂജാരിയെ വേണമെന്ന് പറഞ്ഞത്. പൂജാരി സമൂഹത്തോട് തെറ്റു ചെയ്തതിന് മാപ്പു ചോദിക്കുന്നുവെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ രേവത് ബാബുവാണ് ചെയ്തത്. കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ താന്‍ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ഹിന്ദിക്കാരായതിനാല്‍ കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.…
Read MoreTag: five year old girl
മകളെ കൊന്ന പ്രതിയ്ക്ക് വധശിക്ഷ നല്‍കണം ! പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് പിതാവ്
ആലുവയില്‍ അന്യസംസ്ഥാത്തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണം. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണെന്നും പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ലെന്നും പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ കേസിലെ…
Read Moreതെരുവുനായക്കൂട്ടം ആക്രമിച്ചു ! ബാലികയ്ക്കു ഗുരുതര പരിക്ക്
മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ചെട്ടികുളങ്ങര നടയ്ക്കാവ് കോട്ടയ്ക്കകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ പ്രേം കിഷോർ പ്രസാദ് – ലഷ്മിദാ ദമ്പതികളുടെ മകൾ അഞ്ജല(5) ആണ് ആക്രമണത്തിന് ഇരയായത്. തലയിലും മുഖത്തും അടക്കം ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും കടിയേറ്റ കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പത്ത് നായ്ക്കൾ കൂട്ടമായി എത്തി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കുരയും കുഞ്ഞിന്റെ കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞിനെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ നായ്ക്കൾ ഇയാളുടെ നേരേ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആളുകൾ എത്തി നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.…
Read Moreഅഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരന് പീഡിപ്പിച്ചതായി പരാതി; കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ട കാഴ്ച…
ഗാസിയാബാദ്: അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മൂന്നാംക്ലാസുകാരനായ വിദ്യാര്‍ഥി വിജനമായ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉറക്കെയുള്ള കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.
Read More