ലണ്ടന്‍: മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റമാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ഇടയിലെ ചര്‍ച്ചാവിഷയം.ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാര് ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്‍കാന്‍ തയ്യാറായി.എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തിയത് ബ്രിട്ടനിലെ ഇന്ത്യാക്കാര്‍ക്ക് ആകെ നാണക്കേടായി. ഡിന്നറിനിടെ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ധര്‍മസങ്കടത്തിലായത് സെക്യൂരിറ്റി ജീവനക്കാരാണ്. വിവിഐപിയ്‌ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്.ഈ ഔദ്യോഗിക ഡിന്നറില്‍ ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍…
Read More