കുട്ടികള്‍ക്ക് ന്യൂഡില്‍സിന്റെയത്ര ഇഷ്ടമുള്ള മറ്റു ഭക്ഷണങ്ങള്‍ ഉണ്ടോയെന്ന് സംശയമാണ്. ഇപ്പോള്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ന്യൂഡില്‍സ് കഴിക്കുന്നത് ഒരു ത്രില്ലാണ്. ഇപ്പോള്‍ മറ്റൊരു കാര്യം കൊണ്ട് കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ക്ക് ന്യൂഡില്‍സിനോടുള്ള ഇഷ്ടം കൂടുകയാണ്. ന്യൂഡില്‍സ് കൊണ്ട് പൊളിഞ്ഞ് ഇളകിയ വസ്തുക്കള്‍ എളുപ്പത്തില്‍ ഒട്ടിക്കാന്‍ സാധിക്കുമെന്നാണ് കണ്ടു പിടിത്തം. നൂഡില്‍സ് കൊണ്ട് പൊട്ടല്‍ ശരിയാക്കുന്ന വിഡിയോ നിരവധി പേര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു. കണ്ണ് മിഴിക്കേണ്ട, സംഭവം സത്യമാണ്. പൊളിഞ്ഞ് ഇളകിയ വാഷ്ബേസിസിന്റെ ഭാഗം ന്യൂഡില്‍സ് വെച്ച് അടക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. പൊട്ടിയ ഭാഗത്തേക്ക് രണ്ട്പാക്കറ്റ് പൊട്ടിച്ച ന്യൂഡില്‍സ് വെച്ചശേഷം പശ തേക്കുന്നു. ശേഷം നൂഡില്‍സ് രാകിമിനുക്കി സിമന്റുപോലെ പൊട്ടിയഭാഗത്ത് തേച്ച് ഒട്ടിച്ചു. തുടര്‍ന്ന് വെള്ള സ്പ്രേ പെയ്ന്റ് കൊണ്ട് ഈ ഭാഗം മറച്ചു. പണി കഴിഞ്ഞപ്പോള്‍ വാഷ്ബേസിന്‍ പൊട്ടിയതാണെന്ന് ആര്‍ക്കും തോന്നുകയുമില്ല. അത്ര ഭംഗിയായിട്ടാണ് നൂഡില്‍സ്…
Read More