പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വലിയ ശബ്ദത്തില്‍ കീഴ്ശ്വാസം വിട്ട യുവാവിന് പിഴയായി അടയ്ക്കേണ്ടി വന്നത് വന്‍തുക. 500 യൂറോ(42,936 രൂപ)യാണ് പിഴയായി ചുമത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. യുവാവ് മനഃപൂര്‍വം ഈ പ്രവൃത്തി ചെയ്തതാണെന്ന് ആരോപിച്ചാണ് പോലീസ് പിഴ ചുമത്തിയത്. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പോലീസെത്തിയപ്പോള്‍ ഇരുന്നിടത്തു നിന്ന് ഒന്നു പൊങ്ങി കീഴ്ശ്വാസം പുറത്തേക്കു വിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആനുപാതികമല്ലാത്തതും നീതിരഹിതവുമായ പിഴശിക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് യുവാവ് പരാതിപ്പെട്ടു. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തെ കുറിച്ച് 024 വാര്‍ത്താ വെബ്സൈറ്റില്‍ ഇയാള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തി. അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ശിക്ഷ നല്‍കില്ലായിരുന്നുവെന്നും ഇത് മനഃപൂര്‍വമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ യുവാവ് പ്രകോപനപരമായും നിസ്സഹരണമനോഭാവത്തിലുമാണ് പെരുമാറിയതെന്നും പോലീസ് പറയുന്നു. പിഴത്തുകയെ സംബന്ധിച്ച് യുവാവിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും…
Read More