ബംഗാളില്‍ ഫ്ളവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പന പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗുരുതരം. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രത്യേക രാസവസ്തുക്കള്‍ ലഹരി നല്‍കുന്നതാണ്. ഫ്ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്.…
Read More