കുഴിമന്തി വിവാദങ്ങള്‍ ഒട്ടൊന്ന് കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കച്ചവടക്കാര്‍. വിവാദങ്ങള്‍ വന്‍തോതില്‍ കോഴിവില ഇടിച്ചിരുന്നു. ഒരാഴ്ചകൊണ്ട് 40 രൂപയോളമാണ് കോഴിവില ഇടിഞ്ഞത്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ഏറെയുള്ള സീസണാണെങ്കിലും ആരോപണങ്ങള്‍ ആളുകളെ കോഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. ഇതോടെ ബുദ്ധിമുട്ടിലായതാവട്ടെ കര്‍ഷകരും കച്ചവടക്കാരുമാണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയില്‍ നിന്ന കോഴിവില കൂപ്പുകുത്തി. നാലു ദിവസം മുന്‍പ് 65 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. ഇപ്പോള്‍ 71ല്‍ എത്തിനില്‍ക്കുന്നു കോഴിവില ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുടെ വിലയും താണു. നിരവധി കോഴിക്കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗര്‍ ചിക്കന്‍കട എന്നും പോസ്റ്ററിലുണ്ട്. എന്നാല്‍, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങള്‍…
Read MoreTag: flex board
ഫ്ളക്സിന് പിന്നില്‍ വലതുപക്ഷ ശക്തികള്‍ ! പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്താന്‍ ശ്രമമെന്ന് പി.ജയരാജന്
അഴീക്കോട് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി പി.ജയരാജന്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ ശ്രമമാണിതെന്ന് പി.ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരെയും രണ്ട് സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നെഴുതിയതാണ് ബോര്‍ഡ്. ബോര്‍ഡില്‍ പി.ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ഇ പി ജയരാജന് എതിരെ പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Read Moreകല്യാണം മുടക്കികളായ ‘***കളുടെ’ ശ്രദ്ധയ്ക്ക് ! നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവരെ വീട്ടില്‍ കയറി അടിക്കുമെന്ന് ചുണക്കുട്ടികളുടെ ഫ്ളക്സ് ബോര്‍ഡ്
കല്യാണങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുന്ന ബ്രോക്കര്‍മാര്‍ എല്ലാ നാട്ടിലുമുണ്ടെങ്കിലും അതിന്റെ പത്തിരട്ടിയാണ് കല്യാണം മുടക്കാന്‍ പണിയെടുക്കുന്ന വിരുതന്മാരുടെ എണ്ണം. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫ്ളക്സിലെ ഉള്ളടക്കം ഇങ്ങനെ… കല്യാണം മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക…ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം.ജാതി,രാഷ്ട്രീയം,ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്.അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും…തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക എന്ന് എടവിലങ്ങ് ചന്തയിലെ ചുണക്കുട്ടികള്‍. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Read Moreഎന്തുകൊണ്ട് പോലീസുകാര്‍ ‘ഉമ്മന്‍ ചാണ്ടി’യെ മാത്രം പൊക്കിമാറ്റി ? പുറത്തു വന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു…
മലയിന്‍കീഴ്:ഭരണം പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വിലയും പോയോ ? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയിന്‍കീഴ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡുകള്‍ പോലീസ് രാത്രിയില്‍ അഴിച്ചുമാറ്റി. ഫഌക്സ് ബോര്‍ഡുകള്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കുരുവിന്‍മുകള്‍ യൂണിറ്റും കോണ്‍ഗ്രസ് മണപ്പുറം വാര്‍ഡ് കമ്മിറ്റിയും ചേര്‍ന്നു പ്രദേശവാസിയായ അശോകനു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ ശനിയാഴ്ച എത്തുന്ന ഉമ്മന്‍ചാണ്ടിക്കു സ്വാഗതമേകി വച്ചിരുന്ന ബോര്‍ഡുകളാണു പോലീസുകാര്‍ പൊക്കിയത്. ഫഌക്സ് സ്ഥാപിച്ച സ്ഥലത്തിനു സമീപത്തു വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണു പൊലീസുകാരുടെ നടപടി പുറത്തുവന്നത്. ഇന്നലെ പുലര്‍ച്ചെ 2.49നു മലയിന്‍കീഴ് പൊലീസ് ജീപ്പ് ബോര്‍ഡ് വച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടില്‍ നിര്‍ത്തുന്നതും ഒരു ഹോംഗാര്‍ഡും പൊലീസുകാരും ഇറങ്ങി ഫ്ളക്സ് വലിച്ചിളക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്നു ബോര്‍ഡുകളും ശക്തിയായി ഇളക്കിയെടുക്കുകയും…
Read More