ജനങ്ങള്‍ക്കിടയില്‍ പടരുന്ന കോവിഡ് ഭീതിയെ മുതലെടുക്കാന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും. കൊറോണ വൈറസ് (കോവിഡ് 19) പടരുന്നതിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തേടുന്ന കൈകള്‍ അണുവിമുക്തമാക്കുന്ന സാനിറ്റൈസറിന് കുത്തനെ വിലകൂട്ടിയിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്. ഹിമാലയ കമ്പനിയുടെ സാനിറ്റൈസറിന് 16 ഇരട്ടിവരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകഴുകുകയാണു കൊറോണയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് ജനങ്ങള്‍ സാനിറ്റൈസറുകള്‍ക്കായി പരക്കം പായുമ്പോഴാണ് ഈ കൊള്ളയടി. അതേസമയം, ഒരു ജീവനെക്കാളും വലുതാണ് കൊള്ളലാഭമെന്ന ഈ സ്വകാര്യ കമ്പനികളുടെ നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം ജനരോഷം പുകയുകയാണ്. കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകള്‍ക്ക് ക്ഷാമം വന്നതോടെയാണ് ജനത്തിന്റെ ശ്രദ്ധ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞത്. 30 മില്ലി ലീറ്ററിന്റെ ബോട്ടിലിന് ഫ്ളിപ്കാര്‍ട്ട് 16 മടങ്ങ് വിലയാണ് ഈടാക്കുന്നത്. ഫ്ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ റീട്ടെയില്‍സ് എന്ന സെല്ലര്‍ ലിസ്റ്റ് ചെയ്ത ഹിമാലയ പ്യൂര്‍ ഹാന്‍ഡ്സ് 30…
Read MoreTag: FLIPKART
ഈ പോക്കു പോയാല്‍ അംബാനി അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമെന്നുറപ്പ് ! ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഒന്നാമതുള്ള ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനെ കടത്തിവെട്ടാന്‍ അംബാനി മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…
മുംബൈ: ടാറ്റയും ബിര്‍ലയും അരങ്ങുവാണിടത്താണ് ഒറ്റയ്ക്കു പടപൊരുതി ധീരുഭായ് അംബാനി എന്ന ഗുജറാത്തുകാരന് കയറിവന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായത്. എന്നാല്‍ ധീരുഭായ് അംബാനി മരിച്ചതോടെ മക്കളായ മുകേഷും അനിലും സ്വത്തുക്കള്‍ പങ്കുവച്ചതോടെ ആളുകള്‍ കരുതി അംബാനി സാമ്രാജ്യത്തിന് ഇനി അധികം വളര്‍ച്ചയുണ്ടാവില്ലെന്ന്. പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ എന്നു പറഞ്ഞതു പോലെയായിരുന്നു പിന്നീട് ധീരുഭായിയുടെ മൂത്തമകന് മുകേഷ് അംബാനിയുടെ വളര്‍ച്ച. അനുജന് അനില്‍ ഒരു മികച്ച ബിസിനസ്മാനായി പേരെടുത്ത് അച്ഛന്റെ മഹിമ കാത്തെങ്കില്‍ മുകേഷ് വളര്‍ന്നത് ധീരുഭായ് അംബാനിയ്ക്കും മുകളിലേക്കായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെടുത്താണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി വന്‍ കുതിപ്പാണ് നടത്തിയത്. ഫോര്‍ബ്സിന്റെ ലോകത്തിലെ…
Read Moreഅന്ന് ഡെലിവറി ബോയ്, ഇന്ന് ലക്ഷപ്രഭു! ഫ്ളിപ്പ്കാര്‍ട്ടിനെ വിജയത്തിലെത്തിക്കാന്‍ ചുക്കാന്‍പിടിച്ച വ്യക്തി; അമ്പൂര്‍ ഇയ്യപ്പയെക്കുറിച്ചറിയാതിരിക്കരുത്
ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഒരു പേരാണ് അമ്പൂര്‍ ഇയ്യപ്പ എന്നത്. 12 വര്‍ഷം മുമ്പ് ഒരു കൊറിയര്‍ കമ്പനിയില്‍ ഡെലിവറി ബോയ് ആയിരുന്നു അമ്പൂര്‍ ഇയ്യപ്പ. ഇന്ന് ഇയ്യപ്പ ഒരു ലക്ഷാധിപനാണ്. തന്റെ വളര്‍ച്ചയെക്കുറിച്ച് താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്ന് ഇയ്യപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇയ്യപ്പയുടെ കഥയിങ്ങനെയാണ്. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അമ്പൂര്‍ എന്ന പട്ടണത്തിലായിരുന്നു ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും ലെതര്‍ വ്യവസായത്തിനും പേരുകേട്ട പട്ടണമായിരുന്നു അത്. പ്രീഡിഗ്രിക്ക് ശേഷം ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞ് അശോക് ലയ്ലന്ഡില് അപ്രെന്റിസ്ഷിപ്പിന് ചേര്‍ന്നു. എന്നാല്‍ അത് അധികകാലം തുടര്‍ന്നില്ല. ഫസ്റ്റ് ഫ്ളൈറ്റ് കൊറിയേഴ്സില് ഡെലിവറി ബോയ് ആയി പുതിയ ജോലിയില്‍ കയറിയ ആ യുവാവ് ബംഗളൂരുവിലേക്ക് താമസം മാറി. നാല് വര്‍ഷം അവിടെ ജോലി ചെയ്തു. എല്ലാ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളും…
Read Moreഇബേ ഇന്ത്യയെ ഏറ്റെടുക്കും; ടെന്‍സന്റ്, മൈക്രോസോഫ്റ്റ് ,ഇബേ എന്നീ കമ്പനികളില്‍ നിന്നും 9500 കോടി രൂപ സമാഹരിക്കും; ഇന്ത്യയില്‍ അശ്വമേധത്തിനൊരുങ്ങി ഫ്ളിപ്കാര്‍ട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ട ഇബേ ഇന്ത്യയെ ഏറ്റെടുക്കുന്നു. ട്വിറ്ററിലൂടെ ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കമ്പനിയായ ഇബേയുടെ ഇന്ത്യന്‍ പതിപ്പാണ് ഇബേ ഇന്ത്യ.അതോടൊപ്പം ഇബേ, ടെന്‍സന്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ നിന്നും 140 കോടി(9500 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നു. ഇബേ ഇന്ത്യ ഏറ്റെടുക്കുന്നതിനു പകരമായി 500 ദശലക്ഷം ഡോളറിനുള്ള ഓഹരികളാണ് ഫ്ളിപ്കാര്‍ട്ട ഇബേയ്ക്കു കൈമാറുക. ഇരുകമ്പനികളും ഇതുസമ്പന്ധിച്ച് രഹസ്യകരാര്‍ ഒപ്പിട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇബേ, മൈക്രോസോഫ്റ്റ്, ടെന്‍സെന്റ് എന്നീ വമ്പന്മാരെ അവരുടെ ഇന്ത്യന്‍ യാത്രയില്‍ ഒപ്പം കൂട്ടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാപകരായ സച്ചിന് ബന്‍സാലും ബിന്നി ബന്‍സാലും പറയുന്നു. ചൈനയിലെ പ്രമുഖ ഇന്റര്‍നെറ്റ് വാല്യൂ ആഡഡ് സര്‍വ്വീസ് പ്രൊവൈഡറാണ് ടെന്‍സന്റ്. ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്ത് ഫ്ളിപ്കാര്‍ട്ടിനെ മുമ്പില്‍ നിര്‍ത്തുകയാണ് ഇവരുടെ കര്‍ത്തവ്യം. വരും നാളുകളില്‍…
Read Moreആര് കെ നഗറില്‍ ‘വോട്ടിന് നോട്ട്’; ആരോഗ്യമന്ത്രിയുടെയും നടന് ശരത്കുമാറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; സമ്മാനങ്ങള്‍ നല്കാന് ആമസോണും ഫ്ളിപ് കാര്‍ട്ടും
ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ച മുറുക്കുന്നതായി സൂചന. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപകമായ റെയ്ഡിന് ഉത്തരവിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ 35 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെന്നെയിലെ 20 പ്രദേശങ്ങളും ഉള്‍പ്പെടുന്നു. പുതുകോട്ടൈ, നാമക്കല്‍, ട്രിച്ചി, കൊയമ്പത്തൂര് എന്നീ നഗരങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ച നടന് ശരത്കുമാറിന്റെ നീലന്‍കരെയിലുള്ള വീട്ടില്‍ ആജാ നികുതി വകുപ്പ് റെയ്ഡ് നടത്തി. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. വികെ ശശികലയുടെ പാര്‍ട്ടി അണ്ണാഡിഎംകെ അമ്മയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വോട്ടര്‍ക്ക് പണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നത്. റൂമിനുള്ളില്‍ വെച്ച് മൂന്ന് പേര്‍ക്ക് നാലായിരം രൂപ വെച്ച് കൈമാറുന്നതാണ്…
Read More