ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്ന് ഒട്ടേറെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിപ്പ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. ഡല്‍ഹിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. സ്കൂളുകള്‍ക്ക് ഇന്നും അവധിയാണ്. ഹരിയാനയില്‍ അംബാലയിലുള്ള ചമന്‍ വാടിക കന്യാസ്കൂളില്‍ കുടുങ്ങിയ 730 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കരസേന സിരക്പുരിലേക്കു തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകള്‍ റദ്ദാക്കി. അംബാലയില്‍ ഹിമാചലില്‍ നിന്നു വന്ന ബസ് ഒഴുക്കില്‍ പെട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് ക്രെയിനും കയറും ഉപയോഗിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. പ്രളയം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്കൂളുകള്‍ 13 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡിഗഢിലും മൂന്നു ദിവസമായി മഴയാണ്. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, യുപി, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം…
Read MoreTag: flood
മിന്നല്‍ പ്രളയത്തിലകപ്പെട്ട് ബസ് ! രക്ഷപ്പെടാന്‍ ജനല്‍വഴി മുകളിലേക്ക് കയറി യാത്രക്കാര്‍; വീഡിയോ വൈറല്‍…
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ബസില്‍ നിന്നും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജനല്‍ചില്ല് വഴി ബസിന്റെ മുകളിലേക്ക് കയറി യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാംഗണ്ഡിലെ ഷിംല ബൈപ്പാസിലാണ് സംഭവം. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കുടുങ്ങുകയായിരുന്നു. ബൈപ്പാസിലേക്ക് കുത്തിയൊലിച്ച് വെള്ളം ഒഴുകി എത്തിയതോടെ, മുന്നോട്ടുപോകാന്‍ കഴിയാതെ ബസ് കുടുങ്ങുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുമെന്ന ഘട്ടത്തില്‍ യാത്രക്കാര്‍ ചില്ലുവഴി മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബസിന്റെ മുകളില്‍ കയറിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ട് ചിലര്‍ രക്ഷപ്പെടാന്‍ ബസിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read Moreമലവെള്ളപ്പാച്ചിലില്‍ കാര്‍ പുഴയിലൂടെ ഒഴുകിപ്പോയി ! യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ
ഹരിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയിലൂടെ ഒഴുകിപ്പോയ കാറില്‍ നിന്നും യുവതിയ്ക്ക് അദ്ഭുത രക്ഷ. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിര്‍ത്തിയിട്ടത്. പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോയി. ഈ സമയത്ത് യുവതി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം, പഞ്ച്കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പോലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreമഴവെള്ളത്തില്‍ ഒലിച്ചു പോയത് രണ്ടരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ! ദുരന്തമുണ്ടായത് ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ…
ഞായറാഴ്ച പെയ്ത മഴയില്‍ ബംഗളൂരുവില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. മല്ലേശ്വരം നയന്ത് ക്രോസിലെ നിഹാന് ജ്വല്ലറിയിലാണ് വെള്ളം കയറി ഇത്രയധികം നാശനഷ്ടമുണ്ടായത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്പ്പറേഷന് അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
Read Moreമലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് 14 കാറുകള്‍ ! ഓടിമാറിയതു കൊണ്ട് രക്ഷപ്പെട്ടത് 50 ടൂറിസ്റ്റുകള്‍;വീഡിയോ വൈറല്‍…
മധ്യപ്രദേശില്‍ കനത്തമഴയില്‍ ഞൊടിയിടയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴയില്‍ വെള്ളം ഉയരുന്നത് കണ്ട് വനത്തിനോട് ചേര്‍ന്നുള്ള ഉയര്‍ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഖാര്‍ഗോണ്‍ ജില്ലയില്‍ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്‍ന്ന് ക്ഷണനേരത്തിനുള്ളില്‍ തന്നെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്‍ഡോറില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയില്‍ ഒലിച്ചുപോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകള്‍ വീണ്ടെടുത്തു. എന്നാല്‍ കാറില്‍ വെള്ളം കയറി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ആക്കാന്‍ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Moreറോഡുകളും വീടുകളും വെള്ളത്തില്‍ ! മലവെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍;വീഡിയോ…
കനത്തമഴയെത്തുടര്‍ന്ന് രാജസ്ഥാനിലുണ്ടായ പ്രളയം അതിരൂക്ഷം. നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. മഴവെള്ളപ്പാച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ജോധ്പൂര്‍, ബില്‍വാര, ചിറ്റോര്‍ഗഡ് ജില്ലകളിലെല്ലാം കഴിഞ്ഞദിവസം കനത്ത മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഇവിടങ്ങളിലെ റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍ മുങ്ങി. കനത്ത വെള്ളപ്പാച്ചിലില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ജോധ്പൂരില്‍ ജില്ലാ കലക്ടര്‍ ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ടില്‍ വീണ് നാലു കുട്ടികളാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനമായി അഞ്ചു ലക്ഷം രൂപ നല്കാന് ഉത്തരവിട്ടു.
Read Moreഈ പോക്ക് എങ്ങോട്ട് ? തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മൂന്നു മരണം; നിരവധി റോഡുകള്‍ വെള്ളത്തിനടിയില്‍…
കാലംതെറ്റിയുള്ള കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര് മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കില്‍ നഗരം സ്തംഭിച്ച നിലയിലായിരുന്നു. പത്ത് ജില്ലകളില്‍ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്…
Read Moreവെള്ളത്തില്‍ മുങ്ങിയ ‘പാടാത്ത പൈങ്കിളി’ ! ഷൂട്ടിംഗ് ലൊക്കേഷനില്‍ വെള്ളപ്പൊക്കം;താരങ്ങളെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍…
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി. ബംഗാളി സൂപ്പര്‍ ഹിറ്റ് പരമ്പരയായ കേ അപോന്‍ കേ പൊറിന്റെ എന്ന സീരിയലിന്റെ റീമേക്കായാണ് പാടാത്ത പൈങ്കിളി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകര സ്വന്തമാക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. വലിയ ഒരു കുടുംബത്തില്‍ വേലക്കാരിയായി വരുന്ന നായികയുടെ കല്യാണം മുടങ്ങുന്നതും, തുടര്‍ന്ന് അതെ കുടുംബത്തിലെ മകന് അച്ഛന്റെ ആവശ്യ പ്രകാരം നായികയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയുടെ ഇതിവൃത്തം. മനീഷ മഹേഷ്, അങ്കിത വിനോദ്, സൗമ്യ ശ്രീകുമാര്‍, സച്ചിന് സജീ തുടങ്ങിയവരാണ് പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്.കണ്മണിയുടെയും ദേവയുടേയും പ്രണയ നിമിഷങ്ങള്‍ മലയാളി…
Read Moreകൈയ്യടിക്കെടാ മക്കളേ…പെരുമഴയില്‍ വഴിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി നടന്ന് പോലീസ് ഉദ്യോഗസ്ഥ;വീഡിയോ വൈറല്‍…
വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നിരുന്ന യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ താരം. കനത്തമഴയ്ക്കിടെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇന്‍സ്പെക്ടര്‍. ഒടുവില്‍ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വന്‍ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. 2015ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ വെള്ളപ്പൊക്കമാണിത് . താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.
Read Moreകുട്ടനാട്ടില്‍ വലയെറിഞ്ഞപ്പോള്‍ ലഭിച്ചത് മുണ്ടക്കയത്തെ അലമാര ! കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന അലമാരയുടെ ഉടമയെ ഷാജി കണ്ടെത്തിയതിങ്ങനെ…
വെള്ളപൊങ്ങിയപ്പോള്‍ മീനിനു വേണ്ടി വലയെറിഞ്ഞ കിടങ്ങറ മണ്ണൂത്ര സ്വദേശി ഷാജിയ്ക്ക് ലഭിച്ചതാവട്ടെ ഒരു ഭീമന് അലമാരിയും. മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ് ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്. അലമാരയാണെന്ന് മനസിലായതിനെ തുടര്‍ന്ന് ആറ്റിലിറങ്ങി കരയിലേക്ക് വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. വാതിലുകള്‍ തുറന്ന് കമിഴ്ന്ന് ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ് താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. നനഞ്ഞു കുതിര്‍ന്ന ബാഗ് അടുപ്പിന് സമീപം വെച്ച് ഉണക്കിയെടുത്തതിന് ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്ഥന്റെ വിവരം ലഭിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന് എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ് ഉടമ ഷാജിയെ അറിയിച്ചത്. നിറഞ്ഞ മനസ്സോടെ അലമാര…
Read More