ദുരിതാശ്വാസത്തിനായി പണം നല്കുന്നവര് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് പണം നല്കിയാല് മതിയെന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ കലക്ടറുമായ പ്രശാന്ത് നായര്‍. ദുരിതാശ്വാസത്തിന്റെ പേരില്‍ പണം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് പറയുന്നു. സാധനസാമഗ്രികള്‍ ജില്ലാതല കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കുകയോ മികച്ച സംഘടനകള്‍ വഴി നല്‍കുകയോ ചെയ്താല്‍ മതി. ഇത്തരം പിരിവുകള്‍ ദുരന്തനിവാരണ നിയമത്തില്‍ കുറ്റകരമാണ്. തട്ടിപ്പുകാരാണെന്ന് തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹംഫേസ്ബുക്കില്‍ കുറിച്ചു. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് ‘നന്മ’ ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാന്‍ പിരിവിടുന്ന കാര്യമല്ല പറയുന്നത്) ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം…
Read MoreTag: flood relief
കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി കുടുംബം ! യുവാവിന്റെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ…
കാന്‍സര്‍ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് അറിയിച്ച് കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിട്ടും പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് അനസിന്റെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മകനെ വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാക്കണം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ, മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ എന്ന് അനസ് ചോദിക്കുന്നു. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര് സഹായിച്ചതും ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ താനും കുടുംബവും തീരുമാനിച്ചിരിക്കുകയാണെന്ന് അനസ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കുഞ്ഞിന്റെ ചികിത്സയാണ് ആദ്യം നടക്കേണ്ടതെന്നും നിങ്ങളുടെ നല്ല മനസിനെ ദൈവം കാണുമെന്നും നിരവധി പേര് പോസ്റ്റിന്…
Read Moreനിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല ! ആക്ഷേപിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി നിത്യാ മേനോന്…
പ്രളയകാലത്ത് താന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞ് നടി നിത്യാ മേനോന്. നിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ത്ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യാ മേനോന് പറഞ്ഞു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്. നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന് മംഗള്‍ ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന് പറഞ്ഞു. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാല്‍ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍…
Read More