പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് സഹായ ധനമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടയ്ക്കണമെന്ന അറിയിപ്പുമായി സര്‍ക്കാര്‍. പ്രളയധനസഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറുടെ കത്ത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ് കത്തയച്ചത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുക വീടുപുനരുദ്ധാരണത്തിനുള്‍പ്പെടെ ചിലവഴിച്ച പ്രളയബാധിതതര്‍ വഴിമുട്ടിയ അവസ്ഥയിലാണ്. 2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക് ലഭിച്ച തുകയാണ് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ധനസഹായത്തില്‍ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ് കുമാറിന് 1,80,000 രൂപയാണ് ധനസഹായം ലഭിച്ചത്. ഇതില്‍ 60,000 രൂപ തിരിച്ചടയ്ക്കാനാണ് നിര്‍ദ്ദേശം. കോഴഞ്ചേരിയില്‍ മാത്രം 24ലധികം കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്തു. തുക തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ പലരും പ്രതിസന്ധിയിലാണ്. നോട്ടീസ്…
Read More