കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.…
Read MoreTag: flood
വെള്ളപ്പൊക്കത്തില്‍ മുങ്ങി ‘വെനീസ്’ ! പാരയായത് വെള്ളപ്പൊക്കം തടയുന്ന ‘മോസെ’ സംവിധാനത്തിന്റെ പരാജയം…
വെള്ളത്താല്‍ ചുറ്റപ്പെട്ട വെനീസ് നഗരം വെള്ളത്തില്‍ മുങ്ങാത്തത് ആളുകള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇപ്പോള്‍ വെനീസ് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ (massive flood defence system) എന്ന പേരില്‍ പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളില്‍ (caissons) വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ വെള്ളം നിറയുന്ന രീതിയിലാണ്…
Read Moreമലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…
മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന് പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന് രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…
Read Moreസത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറയുടെ വിചിത്ര രീതിയിലുള്ള നിര്‍മാണം ഇങ്ങനെ…
രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണശേഖരമുണ്ടെന്ന് കണ്ടെത്തിയതു മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതോടെ ക്ഷേത്രം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിയ്ക്ക്ക്കെതിരേ രാജകുടുംബം നല്കിയ അപ്പീലിലാണ് ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ഇഴചേര്‍ന്നു കിടക്കുന്ന കാര്യമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ……
Read Moreകേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യത ! വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ പണിപാളും; ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
കേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യതയെന്ന് സൂചന.ഭൗമശാസ്ത്ര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന് പറയുന്നു. എം രാജീവന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. രാജീവന് പറയുന്നു. പല വിദഗ്ധരും കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യതയുണ്ടെന്ന്…
Read Moreഒന്നേകാല്‍ ലക്ഷം രൂപയും മൊബൈലും പ്ലാസ്റ്റിക് കവറിലാക്കി ഹോട്ടലിലെ അലമാരയില്‍ വെച്ചു പൂട്ടി; പ്രളയത്തില്‍ ഹോട്ടല്‍ തന്നെ ഒലിച്ചു പോയി; ഒടുവില്‍ ഏഴു മാസത്തിനു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയതിങ്ങനെ…
ഉരുള്‍പൊട്ടലില്‍ നഷ്ടമായ വസ്തുക്കള്‍ ഏഴു മാസത്തിനു ശേഷം തിരിച്ചു കി്ട്ടുന്നതിനെ അദ്ഭുതം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍. 1,30,000 രൂപയും മൊബൈല്‍ ഫോണും രേഖകളും അടക്കമുള്ള വസ്തുക്കളാണ് ദൈവം തിരികെ നല്കിയതുപോലെ ഉടമസ്ഥന് കിട്ടിയത്. പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ പണവും ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് കിട്ടിയത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട് നന്നാക്കുമ്പോഴാണ് ഇവ ലഭിച്ചത്. പാതാറില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിയതാണ് നസീര്‍. പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു. എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. ഒടുവില്‍ അടുത്തിടെ ഹോട്ടല്‍ നിന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ നഷ്ടമായ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു. ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നു ആളെ മനസിലാക്കിയ…
Read Moreപ്രളയത്തില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ഫോട്ടോഷൂട്ട് ! വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ സഹായിക്കാനാണെന്ന് വിശദീകരണം…
ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ടിന് വിമര്‍ശനമേറുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങിനെ മോഡലാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. പാറ്റ്നയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു റോഡിലായിരുന്നു ഷൂട്ട്. ഫോട്ടോഷൂട്ട് വൈറലായതോടെ ഫോട്ടോഷൂട്ടിന് വിമര്‍ശിച്ചു കൊണ്ട് ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാറ്റ്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതല്‍ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചവര്‍ കുറിച്ചിരിക്കുന്നത്. View this post on Instagram Mermaid in disaster.!! Shot during the flood like situation in Patna Nikon D750 with 50mm 1.4 In frame – Aditi Singh Thank you @pk_ki_photography @ashish_skywalker for the help Bts videos coming soon on @meowwala .…
Read Moreമുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ അയിഷയെ കാത്തിരുന്നത് അദ്ഭുതം ! വീട് ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് ഒരുകൂട്ടം പെണ്‍കുട്ടികള്‍…
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറയുമ്പോള്‍ ആയിഷ അറിഞ്ഞിരുന്നില്ല തന്നെക്കാത്തിരിക്കുന്നത് വലിയൊരു സര്‍പ്രൈസാണെന്ന്. പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, ‘നഷ്ടമായ വീട് ഞങ്ങള്‍ പണിതുതരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ’. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യമാകാന്‍ പിന്നെയും കുറെ നേരമെടുത്തു. ആകെയുള്ള വീടും മൂന്ന് സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള് മുതല്‍ വേവലോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാംപ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല. മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറഞ്ഞു ‘നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്’. ശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷനല്‍…
Read Moreവെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവയ്ക്കാന്‍ ഭര്‍ത്താവിനൊപ്പം രാത്രിയില്‍ ഓഫീസിലെത്തി ! സദാചാര പോലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ പിടിയില്‍…
വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായി. പിടിയിലായവര്‍ സിപിഎം നേതാക്കളാണെന്നാണ് വിവരം. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍ (56), പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് (41) എന്നിവരാണ് പോലീസ് പിടിയിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും ഇവര്‍ കൈയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ.പി.സി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു പരുമല കോളേജില്‍ ആയിരുന്നു സംഭവം നടന്നത്. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയായ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ടത്. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച് സ്കൂട്ടറില്‍ എത്തിയതാണ്…
Read Moreഎത്ര പ്രളയം വന്നാലും നമ്മള് പഠിക്കില്ല ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിച്ചു കൊണ്ടേയിരിക്കും ! ധര്മജന് ബോള്‍ഗാട്ടിയ്ക്ക് പറയാനുള്ളത്…
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ ദുരിതം വലിയ തോതില്‍ അനുഭവിച്ച സെലിബ്രിറ്റികളിലൊരാളാണ് നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മ്മജന്റെ കൊച്ചിയിലെ വീട്ടില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നഷ്ടപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ മറ്റൊരു മഴക്കെടുതിയെയും പ്രളയദുരിതത്തെയും നേരിടുകയാണ് കേരളം. എന്നാല്‍ ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ലെന്നും അതിന്റെ ദുരിതമൊഴിയുമ്പോള്‍ പിന്നെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നതാണ് കാണാനാവുന്നതെന്ന് വിമര്‍ശിച്ചിരിക്കുകയാണ് നടന്. ധര്മ്മജന് ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ഇങ്ങനെ-‘എന്റെ വീടൊക്കെ പ്രളയം വന്നപ്പോള്‍ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം ഒരുപാട് സാധനങ്ങള്‍ നഷ്ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകള്‍ പോയ ഒരുപാട് പേര്. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകില്‍ തന്നെയായിരുന്നു ഞാന്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ കഴിഞ്ഞു.എന്നാല്‍ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസ്സ്…
Read More