കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ ഒരു അഞ്ചു വയസ്സുകാരന് എന്തു ചെയ്യാനാകും. എന്നാല്‍ തനിക്കും ചിലതു ചെയ്യാനാവും എന്ന ആത്മവിശ്വാസത്തിലാണ് അക്കു എന്ന അഞ്ചുവയസ്സുകാരന്‍. അവന്‍ ഇന്നുവരെ വരച്ച അതിമനോഹര ചിത്രങ്ങള്‍ അവന്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ഇന്ന്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ്. അവനാല്‍ കഴിയുന്നത് അതാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായാണ് തന്റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ പോകുന്നതെന്നറിയുമ്പോള്‍ ‘എന്നാല്‍ നമുക്കിനിയും കുറേ വരക്കാം ല്ലേ…’ എന്നും ഈ അഞ്ചുവയസ്സുകാരന്‍ തന്റെ അമ്മയോട് ചോദിക്കുന്നുണ്ട്. ദുരിതമായി പെയ്ത പേമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ഈ അഞ്ചുവയസ്സുള്ള ചിത്രകാരന്റെ കുഞ്ഞുകരങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മെയ് 25 -ന് വടക്കാഞ്ചേരിയില്‍ അക്കുവിന്റെ ചിത്രപ്രദര്‍ശനമുണ്ടായിരുന്നു.അക്കുചക്കു കഥകള്‍ എന്ന പേജിലാണ് അക്കുവെന്ന അമന്‍ ഷസിയ അജയ് വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: അക്കുവിന്റെ ചിത്രങ്ങളാണ്…. ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്……
Read MoreTag: flood
പുറത്തു പോയ കുടുംബം തിരികെയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കടുവയെ ! ഒടുവില്‍ സംഭവിച്ചത്…
കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അസമിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ,മനാസ് ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. നിരവധി മൃഗങ്ങള്‍ ഇതിനോടകം ചത്തൊടുങ്ങി. കാസിരംഗ ദേശീയപാര്‍ക്കില്‍ നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്. വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ച്‌കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Read Moreപ്രളയത്തില്‍ സര്‍വത്ര മുങ്ങി അസം ! ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 80 ശതമാനവും വെള്ളത്തിനടിയില്‍…
പ്രളയത്തില്‍ മുങ്ങി അസം. പ്രളയത്തില്‍ ഇതുവരെ 37 പേര്‍ മരിച്ചു. 28 ജില്ലകളിലെ 103 റവന്യൂ സര്‍ക്കിളുകളിലായി 4128 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 53,52,107 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പ്രളയബാധിതരെ 427 ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അസമിലെ 33ല്‍ 30 ജില്ലകളും പ്രളയബാധിതമാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അസമില്‍ നിന്നുള്ള കായിക താരം ഹിമാ ദാസ് ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, തേസ്പൂര്‍, ഗുവാഹത്തി, ദുബാരി തുടങ്ങിയ മേഖലകളിലെല്ലാം ബ്രഹ്മപുത്ര നദി അപകടനില കവിഞ്ഞ് ഒഴുകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച പ്രളയം വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അപൂര്‍വമായ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ള കാസിരംഗ ദേശീയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിനടയിയിലാണ്. മനാസ് നാഷണല്‍ പാര്‍ക്ക്, പോബിത്തോറ വന്യജീവി സങ്കേതം എന്നിവയും വെള്ളത്തിനടിയിലാണ്. നിരവധി…
Read Moreവിഷ്ണു ഭായ് വീണ്ടും കേരളത്തില്‍ ! പ്രളയകാലത്ത് നന്മയുടെ ആള്‍രൂപമായി തീര്‍ന്ന പുതപ്പുകച്ചവടക്കാരനെ വരവേറ്റ് മലയാളികള്‍…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ നമ്മള്‍ ഭായ് എന്നു വിളിച്ചാണ് അഭിസംബോധന ചെയ്യാറുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ വന്ന അങ്ങനെയുള്ള ഒരു ഭായിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. വിഷ്ണുഭായ് അത്രയ്ക്ക് ആഴത്തിലാണ് മലയാളികളുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിഷ്ണുഭായ് വീണ്ടും കേരളത്തിലെത്തിയപ്പോള്‍ മലയാളികള്‍ അയാളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്. പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവര്‍ഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു…
Read Moreപ്രളയത്തില്‍ തകര്‍ന്ന വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കാര്യം നടക്കാഞ്ഞതിനാല്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു; വൈകുന്നേരത്തോടെ നാലു ലക്ഷം അനുവദിച്ച് അറിയിപ്പെത്തി…
അകെയുണ്ടായിരുന്ന വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ വീട് പുതുക്കിപ്പണിയുന്നതിനായി വീട്ടമ്മ നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും എല്ലായിടത്തു നിന്നും നേരിട്ടത് അവഗണന മാത്രം. ഒടുവില്‍ സഹികെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അതേ ദിവസം അധികൃതര്‍ നാലു ലക്ഷം രൂപയുടെ സഹായവുമായി എത്തുകയും ചെയ്തു. മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് (42) ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നാണ് ബിന്ദുവിനെ തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അതേ ദിവസം തന്നെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്കായി തുക അനുവദിച്ച് നല്‍കാന്‍ തീരുമാനമാകുകയായിരുന്നു. തുടര്‍ന്ന് ഇത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ മലവെള്ളപാച്ചിലില്‍ ബിന്ദുവിന്റെ വീട് തകര്‍ന്നത്. ഇതിനും ശേഷം ഈ ദമ്പതികളും മാതാവ് ഭവാനിയും രണ്ടു വിദ്യാര്‍ത്ഥികളും അടങ്ങുന്ന കുടുംബത്തിന് ആശ്രമായത്…
Read Moreകേരളത്തിലെ പ്രളയത്തിനു കാരണക്കാരന്‍ ടൊവിനോ ! പ്രശസ്തിയ്ക്കും സിനിമാ പ്രൊമോഷനും വേണ്ടി ചെയ്തത്; പിഷാരടിയുടെ ആരോപണങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ ടൊവിനോയും…
കേരളത്തെ തകര്‍ത്തുകളഞ്ഞ പ്രളയത്തില്‍ ടൊവിനോയുടെ പങ്കിനെപ്പറ്റി നര്‍മത്തോടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു. നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി. ‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനില്‍ക്കുമ്പോഴാണ്. വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’ ടൊവീനോ പറഞ്ഞു. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവിനോ തോമസ്. എന്നാല്‍ ആളുകള്‍ ടൊവിനോയെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ ടൊവിനോയുടെ പ്രവൃത്തിയെ പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പിഷാരടിയുടെ ചോദ്യം.
Read Moreവീണ്ടും എല്‍നിനോ ഭീതി ! അടുത്ത വര്‍ഷം കാലാവസ്ഥയിലുണ്ടാവുന്നത് വലിയ മാറ്റങ്ങള്‍; പ്രളയവും വരള്‍ച്ചയും ഉണ്ടാവുമെന്ന് പുതിയ റിപ്പോര്‍ട്ട്…
സൂറിച്ച്: അടുത്തവര്‍ഷം ലോകത്തെ കാലാവസ്ഥയില്‍ കാതലയായ മാറ്റം ഉണ്ടാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍നിനോ പ്രതിഭാസം വീണ്ടും എത്തുമെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍നിനോ എന്ന് പറയാറ് വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്. ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിര്‍ഗമനം മൂലം ഭൂമിയുടെ ശരാശരി താപനില സ്വഭാവികമായി തന്നെ വര്‍ധിക്കുകയാണ്.ഈ സാഹചര്യത്തില്‍ എല്‍നിനോ…
Read Moreപ്രളയത്തില്‍ ഭാര്യ മരിച്ചെന്ന് സര്‍ക്കാര്‍ ആണയിട്ടിട്ടും വിജേന്ദ്രസിംഗ് വിശ്വസിച്ചില്ല; വര്‍ഷങ്ങള്‍ നീണ്ട ആ കാത്തിരിപ്പിന് ഒടുവില്‍ ശുഭാന്ത്യം; സിനിമയാകാനൊരുങ്ങുന്ന ആ ജീവിതകഥ ഇങ്ങനെ…
പ്രളയം എന്ന വാക്കു പോലും മലയാളികള്‍ക്ക് ഒരു ഉള്‍ക്കിടിലത്തോടു മാത്രമേ ഇപ്പോള്‍ ഓര്‍മിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും മലയാളികള്‍ കരകയറിവരുന്നതേയുള്ളൂ. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ 2013 ല്‍ ഉണ്ടായ വെള്ളപ്പൊക്കം അതിഭീകരമായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴ യുടെ ബാക്കിപത്രമായിരുന്നു വന്‍പ്രളയം. അന്ന് നൂറുകണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. റോഡുകളും പാലങ്ങളും തകര്‍ന്നു. ഒടുവില്‍ പ്രളയമൊടുങ്ങി. ജനജീവിതം പതുക്കെയെങ്കിലും സാധാരണ നിലയിലേക്കു വന്നു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും ഒരാള്‍ മാത്രം തന്റെ പ്രിയതമയുടെ വേര്‍പാട് അംഗീകരിക്കാന്‍ തയാറായില്ല. എവിടെയോ തന്റെ പത്‌നി ജീവിക്കുന്നുണ്ടെന്നു വിജേന്ദ്രസിങ് റാത്തോര്‍ ഉറച്ചു വിശ്വസിച്ചു. രാജസ്ഥാനിലെ അജ്മീറില്‍ ഒരു ട്രാവല്‍ ഏജന്‍സിയിലായിരുന്നു വിജേന്ദ്രസിങിന്റെ ജോലി. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. 2013 ല്‍ കേദാര്‍നാഥിലേക്കുള്ള യാത്ര വിജേന്ദ്രയുടെ ജീവിതം മാറ്റിമറിച്ചു. കേദാര്‍നാഥിലേക്കു പുറപ്പെട്ട 30 യാത്രക്കാരില്‍…
Read Moreവൈകിയെത്തിയ തുലാമഴ കേരളത്തെ വീണ്ടും പ്രളയഭീതിയിലാഴ്ത്തുന്നു; മഴ കുറവുള്ള പ്രദേശങ്ങൡ പോലും ഇടിയും മിന്നലോടും കൂടിയ പെരുമഴ; ശബരിമല തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ഇറങ്ങുന്ന പോലീസും കുഴയും…
വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുംമുമ്പ് അണക്കെട്ടുകളെല്ലാം തുറന്നു വിടാനാണ് സാധ്യത.ശബരിമല നട തുറക്കുന്ന സമയത്തെത്തുന്ന മഴ തീര്‍ത്ഥാടനത്തേയും ബാധിക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്തെ മഴ പ്രതിഷേധക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയായി മാറും. മറ്റെന്നാള്‍ വൈകിട്ടാണ് ആട്ടചിത്തിരയ്ക്കായി നടതുറക്കുക. ഇതിന് വേണ്ടി അന്ന് രാവിലെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വലിയൊരു സംഘം പോലീസിനെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. പമ്പയില്‍ ഇന്ന് മതുല്‍ പൊലീസ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനിടെ പെയ്യുന്ന കനത്ത മഴ സുരക്ഷാ ക്രമീകരണങ്ങളെ…
Read Moreനാലു ജില്ലയിലെ കണക്കെടുത്തപ്പോള്‍ തന്നെ പ്രളയത്തില്‍ പെടാതെ പണം വാങ്ങിയ കുടുംബങ്ങളുടെ എണ്ണം 799; പുറത്തുവരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നത്…
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനവധി അനര്‍ഹര്‍ കൈപ്പറ്റിയതായി വിവരം. നാലു ജില്ലകളിലെ മാത്രം കണക്കെടുത്തപ്പോള്‍ 799 കുടുംബങ്ങളാണ് അനര്‍ഹമായി തുക കൈപ്പറ്റിയത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്- 520, പാലക്കാട്- 11, മലപ്പുറം- 205, വയനാട്- 63 എന്നിങ്ങനെയാണ് അര്‍ഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്ന് 883.82 കോടി രൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ബാക്കിയുള്ള ജില്ലയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ അനര്‍ഹമായി തുക കൈപ്പറ്റിയവരുടെ എണ്ണം…
Read More