പത്തനംതിട്ട: ജില്ലയിലെ പ്രളയം കവര്‍ന്നെടുത്ത സ്‌കൂള്‍ വായനശാലകളിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. കുട്ടിപ്പുസ്തകം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നൂറോളം സ്‌കൂള്‍ വായനശാലകളുടെ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചു കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്നതും എന്നാല്‍ അവരെ ചിന്തിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ആവശ്യം. പുതിയതും പഴയതുമായ പുസ്തകങ്ങള്‍ അയയ്ക്കാമെന്നും സംഘാടകര്‍ പറയുന്നു. പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ നൂറുകണക്കിന് സ്‌കൂള്‍ വായനശാലകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ സ്‌കൂളുകളില്‍ ഒട്ടുമിക്കവയുടെയും വായനശാലകള്‍ നശിക്കുകയും ചെയ്തു. ജില്ലാ അടിസ്ഥാനത്തില്‍ തുടങ്ങിയ ക്യാമ്പയ്ന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ഈ യുവാക്കളുടെ തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കുന്ന വിലാസത്തില്‍ പുസ്തകം അയയ്ക്കാവുന്നതാണ് സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ കണ്ണങ്കര പത്തനംതിട്ട-689645 പുസ്തകം അയക്കുന്ന കവറിനു മുകളില്‍ കുട്ടിപ്പുസ്തകം എന്ന് കൂടി എഴുതണം കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526947447
Read MoreTag: flood
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് രക്ഷകനായി റാഫേല്‍ നദാല്‍; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് തീര്‍ത്തും സാധാരണക്കാരനായി;കൈയ്യടിച്ച് കായികലോകം…
കേരളത്തെ പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍ നിരവധി ആളുകള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയിരുന്നു. പല സൂപ്പര്‍താരങ്ങളും താരപരിവേഷങ്ങള്‍ പോലും ഉപേക്ഷിച്ച് സാധാരണക്കാരായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. അതു പോലൊരു പ്രളയം സ്‌പെയിനിലെ ഒരു ദ്വീപിനെ തകര്‍ത്തപ്പോള്‍ രക്ഷകനായി എത്തിയത് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ്. മയോര്‍ക്ക ദ്വീപിലുണ്ടായ പ്രളയക്കെടുതികളിലാണ് നദാല്‍ നേരിട്ടു രക്ഷാപ്രവര്‍ത്തനം നടത്തിയത്.നദാലിന്റെ ജന്മസ്ഥലമാണ് മയോര്‍ക്ക. While the top men play in Shanghai, the injured Rafa Nadal pitches in to help flood victims in the nearby Majorcan town of Sant Llorenç des Cardassar. Via @camerlengo73_2 https://t.co/WNIJKuuQDx — Christopher Clarey (@christophclarey) October 10, 2018 ചൊവ്വാഴ്ച ദ്വീപിനെ പിടിച്ചുലച്ച പ്രളയത്തിനു ശേഷം റോഡിലെ ചളി നീക്കം ചെയ്യാനും വീടുകള്‍ വൃത്തിയാക്കാനുമെല്ലാം നദാല്‍ നേരിട്ടിറങ്ങുകയായിരുന്നു. തന്റെ…
Read Moreപ്രളയകാലത്ത് ജീവന്‍ പണയം വച്ച് മുപ്പത്തഞ്ചോളം ജീവനുകള്‍ രക്ഷിച്ച അനിയന് വിലയായി നല്‍കേണ്ടി വന്നത് സ്വന്തം കണ്ണ് ! എങ്ങനെ ചികിത്സിക്കുമെന്നറിയാതെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ദരിദ്ര കുടുംബം…
മഹാപ്രളയം വിട്ടൊഴിഞ്ഞെങ്കിലും അനന്തരഫലമായുണ്ടായ ദുരിതങ്ങള്‍ ഇതുവരെ ഇപ്പോഴും നിരവധി ആളുകളെ അലട്ടുകയാണ്. പ്രളയം ബാക്കിയാക്കിയ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ഇപ്പോഴും പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുകയാണ്. സ്വന്തം ജീവനും സുരക്ഷയും പരിഗണിക്കാതെ, സഹജീവികളുടെ പ്രാണനു വേണ്ടി ഭ്രാന്തിളകിയ വെള്ളത്തിലേക്കെടുത്തു ചാടിയ എത്രയോ സാധാരണക്കാര്‍. അവരിലൊരാളാണ് 58 വയസുള്ള അനിയന്‍ എന്ന കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്‍നായര്‍. പ്രളയജലത്തില്‍പ്രാണന് വേണ്ടി കേണ മുപ്പത്തഞ്ചോളം ജീവനുകളാണ് ആഴങ്ങളും കുത്തൊഴുക്കും വകവെക്കാതെ അനിയന്‍ ആശ്വാസത്തിന്റെ മറുകരയില്‍ എത്തിച്ചത്. എന്നാല്‍ ഈ സാഹസത്തിന് ആ മനുഷ്യന് കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം കാഴ്ച. വലത്തേ കണ്ണില്‍ പടര്‍ന്ന ഇരുട്ട് ഇടത്തേ കണ്ണിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലും നഷ്ടബോധമില്ലാതെ ആ സാധു മനുഷ്യന്‍ പുഞ്ചിരിക്കുന്നു. സംഭവമിങ്ങനെ…ഓഗസ്റ്റ് പതിനഞ്ചിന് അര്‍ധരാത്രിയാണ് തന്റെ വീട് വെള്ളത്തില്‍ മുങ്ങുന്നതായി കീഴ്‌ചേരി സ്വദേശിയായ സന്തോഷ് അനിയനെ ഫോണില്‍ വിളിച്ച് പറയുന്നത്. പിന്നെ…
Read Moreപ്രളയത്തില്‍ ചത്തത് എണ്ണായിരത്തിലേറെ പശുക്കള്‍; വൈക്കോലിന്റെ വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വിറ്റു; സംസ്ഥാനത്ത് പാല്‍ക്ഷാമം കനത്തതോടെ വിഷപ്പാല്‍ വിപണി കൈയ്യടക്കുന്നു…
തിരുവനന്തപുരം: പ്രളയത്തില്‍ ആയിരക്കണക്കിന് പശുക്കള്‍ ചത്തതോടെ സംസ്ഥാനത്ത് പാല്‍ക്ഷാമം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഏകദേശം 8000 പശുക്കളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയത്. മില്‍മ പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവു വന്നതോടെ സംസ്ഥാനത്തേക്ക് നിലവാരമില്ലാത്ത പാലിന്റെ കുത്തൊഴുക്കാണ്. തീറ്റപ്പുല്‍ നശിച്ചതോടെ കാലിത്തീറ്റ വില കുതിപ്പിലാണ്. കിലോയ്ക്ക് 8-9 രൂപയ്ക്കു കിട്ടിയിരുന്ന വൈക്കോലിന്റെ വില ഒറ്റയടിക്കു 14 രൂപയായി. അയല്‍ സംസ്ഥാനത്തുനിന്നെത്തിക്കുന്ന കച്ചിയുടെയും വില ഉയര്‍ന്നതോടെ പലരും പശുക്കളെ കശാപ്പിനു വില്‍ക്കുകയാണ്. തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലെയും ക്ഷീരസംഘങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ പാല്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി.പി. ഗോപാലക്കുറുപ്പ് പറഞ്ഞു. എണ്ണായിരത്തോളം പശുക്കളാണ് ചത്തതെന്ന് മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറയുന്നു. പതിനായിരത്തോളം കന്നുകാലികള്‍ക്കു പരുക്കും രോഗങ്ങളുമായി. പാലുല്‍പാദനം സാധാരണനിലയിലെത്താന്‍ മാസങ്ങളെടുക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്നു പശുക്കളെ എത്തിച്ചു പ്രതിസന്ധി നേരിടാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മില്‍മ…
Read Moreമുതലെടുപ്പുകാര്‍ക്ക് എന്തു പ്രളയം ! വീട് വൃത്തിയാക്കുന്നതിന് 15,000 കിണര്‍ വൃത്തിയാക്കാന്‍ 20,000; കരാര്‍ ജീവനക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ള; വെള്ളക്കുപ്പികള്‍ വീടുകളില്‍ കുന്നുകൂടുന്നു…
തിരുവനന്തപുരം: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ മലീമസമായ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കരാറില്‍ എടുക്കുന്നവര്‍ നടത്തുന്നത് പകല്‍ക്കൊള്ള. കരാര്‍ പ്രകാരം ശുചീകരണം നടത്താന്‍ എത്തുന്നവര്‍ വീടു വൃത്തിയാക്കുന്നതിന് 15,000 രൂപ വരെയും കിണര്‍ വൃത്തിയാക്കാന്‍ 20,000 രൂപ വരെയും വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ പലതിലും വൈദ്യൂതിയോ വെള്ളമോ കിട്ടാത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. ആറന്മുള ഭാഗത്തെ വീടുകളില്‍ ഒന്ന് വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയയാള്‍ക്ക് നല്‍കേണ്ടി വന്നത് 3000 മുതല്‍ 7000 രൂപ വരെയാണ്. അഞ്ചു അന്യസംസ്ഥാന തൊഴിലാളികളുമായി എത്തിയ കരാറുകാരന്‍ ഓരോ പണിക്കാര്‍ക്കും 1000 രൂപ വീതം കൂലിയും കിണര്‍ വൃത്തിയാക്കാന്‍ മറ്റൊരു 3000 രൂപയുമാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒട്ടനേകം സന്നദ്ധ പ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ ശുചിയാക്കാന്‍ എത്തുമ്പോഴാണ് മറ്റൊരു വശത്ത് ഒരു കൂട്ടര്‍ ഇത് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റുന്നത്.…
Read Moreകേരളത്തിനു വേണ്ടി പ്രാര്‍ഥിക്കുക മാത്രം പോര എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം; കേരളത്തിനായി നോബിള്‍ മാത്യുവിന്റെ വ്യത്യസ്ഥ കാമ്പെയ്ന്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: കേരളത്തിനായി വെറുതെ പ്രാര്‍ഥിച്ചതു കൊണ്ടു മാത്രം കാര്യമില്ല, എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം. തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ വരുന്ന നോബിള്‍ മാത്യുവിനെ കാണുമ്പോള്‍ ആളുകള്‍ ഇങ്ങനെ പറയും. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറണമെങ്കില്‍ എന്തെങ്കിലുമൊക്കെ കാര്യമായി തന്നെ ചെയ്യണമെന്നാണ് നോബിള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ എഴുതിയ ബാനര്‍ ശരീരത്തില്‍ ധരിച്ച് തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ യാത്ര ചെയ്യുകയാണ് ഈ 33കാരന്റെ ഉദ്ദേശ്യവും സഹജീവികളുടെ അതിജീവനമാണ്. ” ഏറെക്കുറെ കേരളത്തിലെ 40 ശതമാനം ആളുകളെയും ഈ പ്രളയം ബാധിച്ചു.എന്റെ അനന്തരവളെ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരെയും എനിക്കു നഷ്ടമായി എത്രമാത്രം മൃതദേഹങ്ങള്‍ വേണ്ടിവരും ആളുകള്‍ക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാന്‍ ?” നോബിള്‍ ചോദിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ മൂന്നാറില്‍ നിന്നുമാണ് നോബിള്‍ മാത്യു വരുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഡാം നിറഞ്ഞു കവിയുന്നത്.” എന്റെ…
Read Moreദുരിതബാധിതര്‍ക്ക് ആശ്വാസമായി ഷവോമി; വെള്ളം കയറി കേടായ ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തു കൊടുക്കും…
പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് ആശ്വാസവുമായി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയും. വെള്ളം കയറിയ ഷവോമി ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തു കൊടുക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. ദി മൊബൈല്‍ ഇന്ത്യനില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷവോമിയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജയിന്‍ ആണ് ഈ കാര്യം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും. നേരത്തെ കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് നിറച്ച ഷവോമി മി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. ഷവോമി കൂടാതെ മറ്റു കമ്പനികളും ഇത്തരത്തില്‍ സഹായങ്ങളുമായി വന്നിട്ടുണ്ടായിരുന്നു. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോന്‍ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഐഡിയ പ്രളയത്തിനിടെ സിം കാര്‍ഡ് നഷ്ടമായവര്‍ക്ക്…
Read Moreകേരളത്തെ കൈവിടാന്‍ സണ്ണിക്കാവില്ല !ദുരിതബാധിതര്‍ക്ക് സണ്ണി ലിയോണിന്റെ വക 1200 കിലോഗ്രാം അരിയും പരിപ്പും; ഇതിലും കൂടുതല്‍ ചെയ്യണമെന്നുണ്ടെന്ന് താരം
കേരളത്തെ മറക്കാന്‍ സണ്ണിയ്ക്കാവില്ല.പ്രളയം തകര്‍ത്ത കേരളത്തിന് സഹായവുമായി സണ്ണി ലിയോണ്‍. ദുരിതബാധിതര്‍ക്കായി 1200 കിലോഗ്രാം അരിയും പരിപ്പുമാണ് സണ്ണി എത്തിക്കുന്നത്. ഇതിലൂടെ കേരളത്തിലെ അനേകം ആളുകളില്‍ വളരെക്കുറച്ചെങ്കിലും ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി പ്രത്യാശിച്ചു. ആവശ്യമുള്ളതിന്റെ ഒരംശംപോലും ആകില്ലിത് എന്നറിയാമെന്നും കൂടൂതല്‍ സഹായം ചെയ്യണമെന്നാണ് മനസ്സിലുള്ളതെന്നും സണ്ണി പറഞ്ഞു. ഇതിനായി തന്നെ സഹായിച്ച ആളുകള്‍ക്ക് താരം നന്ദിയും പറഞ്ഞു. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും രണ്ടു യുവാക്കളും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Today @dirrty99 and I hopefully will able to feed a few of the many people in Kerala that need a warm meal with 1200kg’s (1.3tons) of rice and daal. I know it’s not…
Read Moreവിദേശ സഹായം സ്വീകരിക്കാമെന്ന് യുപിഎ കാലത്തെ ഉന്നതോദ്യോഗസ്ഥര്‍ ! ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമെന്നും അഭിപ്രായം…
ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാനായി മുന്നോട്ടു വന്ന വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് യുപിഎ കാലത്തെ ഉന്നതോദ്യോഗസ്ഥര്‍. പുനരധിവാസത്തിന് വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍ പറഞ്ഞു. ദുരന്തനിവാരണത്തിന് സഹായം പാടില്ലെന്നാണ് മുന്‍ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാഹചര്യം കണക്കിലെടുക്കണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമെന്നായിരുന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് ബാരുവിന്റെ അഭിപ്രായം. പ്രളയദുരന്തത്തില്‍ വലയുന്ന കേരളം വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പണമായി മാത്രമല്ല, ഉപകരണങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം , അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ രൂപത്തിലും കേരളം വിദേശ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, ഏജന്‍സികളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതുണ്ട്. ഇത് ദുരിതം കുറയ്ക്കാനും പുനരധിവാസത്തിനും സഹായകമാകും. 2004ല്‍ സുനാമി…
Read Moreകോടമഞ്ഞിലും കൊടുങ്കാറ്റിലുമെല്ലാം നമ്മളൊന്നല്ലേ… കേരളത്തിലെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ രശ്മി സതീഷ് ആലപിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു…
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ ആവശ്യം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഈ പശ്ചാത്തലത്തില്‍ രശ്മി രതീഷ് ആലപിക്കുന്ന പാട്ട് ശ്രദ്ധേയമാവുകയാണ്. ”കൂരിരുട്ടില്‍ നമ്മളൊന്ന്, കോടമഞ്ഞില്‍ നമ്മളൊന്ന്, കൊടുങ്കാറ്റില്‍, കൊടുംവെയിലില്‍, പേമാരിയില്‍ നമ്മളൊന്ന്” എന്ന് തുടരുന്ന വരികള്‍ ഇന്നത്തെ കേരളത്തില്‍ ഏറ്റവും പ്രസക്തിയുള്ളതായി തോന്നിയത് കൊണ്ടാണ് ഈ ഗാനം പാടി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് രശ്മി പറയുന്നു. ”തൃശൂരില്‍ നടന്ന മനുഷ്യ സംഗമത്തില്‍ വച്ചാണ് ഈ ഗാനം കേട്ടത്. പിന്നീട് പല പല ക്യാമ്പുകളിലും കേട്ടിട്ടുണ്ട്. ‘പങ്കു വയ്ക്കുക തുല്യരായ് നാം, നാമൊന്നല്ലേ, ഈ കനക മണികള്‍, മുത്തുമണികള്‍ നമ്മുടേതല്ലേ’ എന്ന ഒരുമയുടെ ഈ സന്ദേശമാണ് കേരളത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നത്”, വരികള്‍ കൃത്യമായി അറിയില്ല, ഓര്‍മ്മയില്‍ നിന്ന് തപ്പിയെടുത്തു പാടിയതാണ് എന്നും രശ്മി സതീഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു. കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളില്‍…
Read More