കല്യാണസദ്യ വിളമ്പി അഞ്ചു ദിവസത്തിനു ശേഷം കല്യാണം ! പ്രളയക്കുരുക്കില്‍ അകപ്പെട്ട് വൈകിയ കല്യാണം നടത്താന്‍ വേണ്ടി വധുവിന്റെ വീട്ടുകാര്‍ നടത്തിയത് സാഹസികയാത്ര…

കണ്ണൂര്‍:വിവാഹ സദ്യ വിളമ്പിയതിന്റെ അഞ്ചാം നാള്‍ മാത്രം വിവാഹം നടക്കുന്നത് ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും.വരന്‍ വഴിയില്‍ കുടുങ്ങിയതിനാല്‍ പന്തളം കുടശനാട്ടു മാറ്റിവച്ച വിവാഹത്തിന് ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വേദിയായി. തൃക്കരിപ്പൂര്‍ കക്കുന്നം വീട്ടില്‍ വൈക്കത്ത് ഭാസ്‌കരന്റെയും വി.രത്‌നകുമാരിയുടെയും മകന്‍ വി.വിപിന്‍രാജാണു പ്രളയത്തെ അതിജീവിച്ച് ആലപ്പുഴ ഉളവുക്കാട് രേഖാലയം വീട്ടില്‍ എന്‍.രമേഷിന്റെയും ലേഖയുടെയും മകള്‍ ആര്‍.രേഖയ്ക്കു മിന്നു ചാര്‍ത്തിയത്. ഈ മാസം പതിനേഴിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നഴ്‌സുമാരാണ്. പന്തളം കുടശനാട് സൗപര്‍ണിക ഓഡിറ്റോറിയമായിരുന്നു വേദി. 16നു തൃക്കരിപ്പൂരില്‍ നിന്നു വരനടക്കം 11 പേര്‍ യാത്രതിരിക്കുമ്പോള്‍ മഴയുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു മഹാപ്രളയം പ്രതീക്ഷിച്ചില്ല. റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനുകള്‍ ഓടുന്നുണ്ടെന്നറിഞ്ഞതോടെ സമാധാനമായതിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ തിരൂരില്‍ എത്തിയതോടെ പണി പാളി. തുടര്‍ന്ന് ട്രെയിന്‍ മുമ്പോട്ടു പോകില്ലെന്ന് അറിയിപ്പുമെത്തി. പിന്നീട് ടാക്‌സിയിലായി യാത്ര. ഗുരുവായൂരെത്തിയപ്പോള്‍…

Read More

പ്രളയം കഴിഞ്ഞു ഇനി ജീവിതം ! എന്റെ നാടിനെ മുമ്പത്തേക്കാളേറെ സ്‌നേഹിക്കുന്നു; പൊരുതുക നിങ്ങള്‍ തനിച്ചല്ലെന്ന് മോഹന്‍ലാല്‍

പ്രളയക്കെടുതിയെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം താനുമുണ്ടെന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.’പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുമ്പത്തേക്കാളേറെ ഇന്ന് സ്നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ. പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്. ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്.…

Read More

ഹെലികോപ്റ്ററില്‍ നിന്നു താഴേക്കിട്ട ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു ! അപകടം സംഭവിച്ചത് ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് വീഴാന്‍ തുടങ്ങിയ വൃദ്ധനെ പിടിക്കുന്നതിനിടയില്‍…

പന്തളം: ഹെലികോപ്ടറില്‍ നിന്നുള്ള ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു. താഴ്ന്നു പറഞ്ഞ ഹെലികോപ്ടറിന്റെ കാറ്റടിച്ച് വീഴാന്‍ പോയ വൃദ്ധനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. രാത്രിയില്‍ നെഞ്ചു വേദന സംഭവിച്ച മറ്റൊരു വൃദ്ധന്‍ തക്കസമയത്ത് ആശുപത്രിയെത്താന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി ക്യാമ്പില്‍ തിരിച്ചെത്തിയ മങ്ങാരം വീട്ടില്‍ ഷിബുവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ഷിബുവും വൃദ്ധനും മങ്ങാരം എംഎസ്എം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ക്യാംപിന്റെ മുറ്റത്ത് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനെത്തിയ ഹെലികോപ്റ്ററില്‍ നിന്നുമാണ് ഷിബുവിന്റെ കയ്യിലേക്ക് ഭക്ഷണക്കിറ്റ് വീണത്. ഞായറാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നപ്പോള്‍ വീശിയ കാറ്റില്‍ ക്യാംപിന്റെ മുറ്റത്തു നിന്ന വൃദ്ധന്‍ വീഴാന്‍ തുടങ്ങുകയായിരുന്നു. ചാടിവീണ് വൃദ്ധനെ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭക്ഷണപ്പൊതി കയ്യിലേക്ക് വീഴുകയായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. 37 കാരനായ ഷിബു…

Read More

പാലക്കാട്ടുകാരന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി തയ്യാറാക്കിയ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു ! സര്‍ക്കാര്‍ ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ബിശ്വാസിന്റെ ബുദ്ധിയില്‍…

ആലത്തൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റായ കേരള റെസ്‌ക്യു. ഇന്‍ രൂപമെടുത്തത് പാലക്കാട്ടുകാരനായ വിദ്യാര്‍ഥിയുടെ തലച്ചോറില്‍. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് അവസാന വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ബിശ്വാസാണ് വെബ്‌സൈറ്റിന്റെ സൂത്രധാരന്‍. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ ഐ ത്രിബിള്‍ ഇ എന്ന കമ്മ്യൂണിറ്റിയിലൂടെയാണ് ഈ ആശയം ഉരുത്തിരിയുന്നത്. വാട്‌സ് ആപ് കൂട്ടായ്മയിലെ പത്തുപേരുടെ സഹകരണത്തോടെയാണ് ബിശ്വാസ് പ്രവര്‍ത്തനം തുടങ്ങിയത്. ഷമീല്‍, വിഘ്നേഷ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ സൈറ്റ് ഡിസൈന്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലേക്ക് ലിങ്ക് ഷെയര്‍ ചെയ്തതോടെ 10,000 വൊളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനായി ജാങ്കോ എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ആര്‍ക്കും ലിങ്കിലൂടെ സൈറ്റിലെത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന ഓപ്പണ്‍ സോഴ്സ് രീതിയാണ് അവലംബിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോകാന്‍ തയാറുള്ള വൊളണ്ടിയര്‍മാര്‍, മരുന്ന് എത്തിക്കാന്‍ തയാറുള്ളവര്‍ എന്നിവരെ കണ്ടെത്തല്‍ മാത്രമായിരുന്നു ആദ്യം…

Read More

സംഭാവന നല്‍കി കളക്ഷന്‍ പോയിന്റും കണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് മടങ്ങും എന്ന് കരുതിയവര്‍ക്കു തെറ്റി ! സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജിക്ക് ഒപ്പം നിന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് അവര്‍ക്ക് സ്വപ്‌നതുല്യമായ അനുഭവമായിരുന്നു; പ്രളയകാലത്ത് സുപ്രീം കോടതി നടത്തിയ ഒരു പാതിരാ ഇടപെടലിന്റെ കഥ…

Unprecedented. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യം അല്ല. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിനും കര്‍ണാടകത്തിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ അര്‍ദ്ധരാത്രിയിലെ വാദം കേള്‍ക്കലിനെയും ഞങ്ങള്‍ വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ആയി കോടതി വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന ഞങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും, വിദ്യാര്‍ത്ഥികളും ഒക്കെ സാക്ഷി ആയി. പ്രളയക്കെടുതിയില്‍ ആടി ഉലയുന്ന കേരളത്തിന് അഭിമാനവും പ്രചോദനവും ആകുന്ന ചില ചരിത്ര നിമിഷങ്ങള്‍. ഏത് പ്രകൃതി ദുരന്തം പിടിച്ച് കുലുക്കിയാലും കേരളത്തിന് അതിനെ അതിജീവിക്കാന്‍ ആകും എന്ന് തെളിയിച്ച നിമിഷങ്ങള്‍. ചെങ്ങന്നൂരും പന്തളത്തും ചാലക്കുടിയിലും ആലുവയിലും പ്രളയം വിതയ്ക്കുന്ന ദുരിതങ്ങളുടെ…

Read More

വീട് വെള്ളത്തില്‍ മുങ്ങി ആളുകള്‍ ഇറങ്ങിയപ്പോള്‍ വീട്ടില്‍ കയറിയത് വിഷപാമ്പുകളും മുതലകളും ! കാറിനുള്ളില്‍ സുഖനിദ്രയില്‍ പെരുമ്പാമ്പ്…

കോഴിക്കോട്: പ്രളയത്തില്‍ വീട് മുങ്ങിയപ്പോള്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാലായനം ചെയ്തപ്പോള്‍ പകരം വീട്ടില്‍ ഇടംപിടിച്ചത് മുതലയും ചെറുപാമ്പുകളും മുതല്‍ പെരുമ്പാമ്പ് വരെ. വെള്ളമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരികെയെത്തുന്നവരെ കാത്തിരിക്കുന്നത് ജീവനു പോലും ഭീഷണിയാവുന്ന ഇത്തരം ജീവികളാണ്. പലരുടെയും വീട്ടിനകത്തു നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വിഷപാമ്പുകള്‍, മുതല തുടങ്ങിയ ജീവികളെ കണ്ടെത്തിയിരുന്നു. വിഷപാമ്പുകള്‍, മുതല തുടങ്ങിയ ജീവികളെ വീടിനും പരിസരത്തും നിന്നായി കണ്ടെടുത്തു. ഇതിനു പിന്നാലെയാണ് പെരുമ്പാമ്പിനെയും കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കോഴിക്കോട് മേപ്പയൂരിന് സമീപം കീഴരിയൂര്‍ സ്വദേശി അബ്ദുള്‍ സലാമിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഈ പ്രദേശത്ത് വലിയ തോതില്‍ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. എന്നാല്‍ അബ്ദുള്‍ സലാമിന്റെ വീട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നില്ല. കാറും വീടിന് മുന്നില്‍ തന്നെയായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയെങ്കിലും സാധിച്ചില്ല, തുടര്‍ന്ന് ബോണറ്റ് ഉയര്‍ത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച…

Read More

സോഡിയം പോളി അക്രിലേറ്റ് സത്യവും മിഥ്യയും ! വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ വീട്ടിനുള്ളിലെ വെള്ളം പരല്‍പോലെയാകുമോ ? ചൂലു കൊണ്ട് അടിച്ചുവാരി കളയാന്‍ സാധിക്കുമോ ? ചോദ്യങ്ങളോട് ഡോക്ടര്‍ സുരേഷ് സി പിള്ളയുടെ മറുപടി ഇങ്ങനെ…

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിലെ പലവീടുകളിലും വെള്ളമിറങ്ങിയ ശേഷവും ദുരിതം ബാക്കിയാവുകയാണ്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം നീക്കുന്നത് ശ്രമകരമായിരിക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ സോഡിയം പോളി അക്രിലേറ്റ് എന്ന രക്ഷകന്‍ അവതരിച്ചത്. വളരെപ്പെട്ടെന്നു തന്നെ സംഭവം കത്തിപ്പടരുകയും ചെയ്തു. ഇതാണ് പോസ്റ്റ് ‘സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം.’ എന്ന കുറിപ്പോടെയാണ് സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ എന്താണ് സോഡിയം പോളി അക്രിലേറ്റ് എന്ന കാര്യത്തില്‍ വലിയ ധാരണയൊന്നുമില്ലാത്ത ആരോ ആണ് ഇതു പ്രചരിപ്പിച്ചെന്നു വ്യക്തം. സോഡിയം പോളി അക്രിലേറ്റിനെക്കുറിച്ച് ഡോക്ടര്‍ സുരേഷ് സി പിള്ള പറയുന്നതിങ്ങനെ. സോഡിയം പോളി അക്രിലേറ്റ് ‘polyacrylate’ എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളില്‍ (ഡയപ്പറില്‍) ഇതേ പോളിമര്‍ ആണ്…

Read More

ഹീറോ സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ 8000 രൂപ ദുരിതാശ്വസനിധിയിലേക്ക് കൈമാറി ഒമ്പതുവയസുകാരി ! തമിഴ്‌നാടുകാരിയായ ഈ കൊച്ചുമിടുക്കിയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും ഹീറോ പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കും…

വില്ലുപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ തേടിയെത്തുന്നത് അതിരുകളില്ലാത്ത സഹായമാണ്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടിയുടെ പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തമിഴ്നാട് സ്വദേശി അനുപ്രിയ 8000 രൂപയാണ് ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി നല്‍കി മാതൃകയായത്. ഒക്ടോബര്‍ 16 ന് തന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി കൂട്ടിവെച്ച നാലു വര്‍ഷത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് പെണ്‍കുട്ടി സംഭാവന ചെയ്യുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട ഹീറോ മോട്ടോര്‍ കോര്‍പ്സ് പെണ്‍കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ജന്മദിനത്തിന് അനുപ്രിയയ്ക്ക് പുതിയ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഭവം…

Read More

പോയാല്‍ ഞാന്‍ ഒരാളല്ലേ പോകൂ സാറേ ! കുറേയധികം ആളുകളെ രക്ഷപ്പെടുത്താനായാല്‍ അതല്ലേ വലിയ കാര്യം ! വീട്ടില്‍ നിന്നു വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല; ഒരു മത്സ്യത്തൊഴിലാളി മനസു തുറക്കുന്നു…

മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ തങ്ങളുടെ ജീവന്‍പോലും കാര്യമാക്കാതെയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ രക്ഷാധൗത്യത്തിലേര്‍പ്പെട്ടത്. ഇവരെ ഇപ്പോള്‍ കേരളജനത ഒന്നടങ്കം നന്ദിയോടെ സ്മരിക്കുകയാണ്. നിരവധി ആളുകളെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കേരളത്തിന്റെ യഥാര്‍ത്ഥ ഹീറോസ് ആയി മാറിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. അന്നം തരുന്ന ബോട്ടുമായി മരണമുഖത്ത് നില്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ളയാളാണ് വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിയും. എന്നാല്‍, ഫ്രെഡിയുടെ ഒരുവാക്ക് മാത്രം മതി ലോകത്ത് മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് മനസിലാക്കാന്‍. ‘ഞാന്‍ പോയാല്‍ ഒരാളല്ലേ. രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ” വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. മുന്നിലുണ്ടായിരുന്നത് മഹാപ്രളയത്തിന് മുമ്പില്‍ നിസ്സഹായരായി ജീവന്‍ അപകടത്തിലിരിക്കുന്നവരുടെ മുഖം മാത്രം. പ്രളയ വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിക്കുകയായിരുന്നു. ബന്ധുക്കളായ പഴനിയടിമ, ജില്ലര്‍…

Read More

കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറായി എയര്‍ഇന്ത്യ പൈലറ്റുമാര്‍ ! മുമ്പു പ്രഖ്യാപിച്ച സമരം മാറ്റിവച്ചത് കേരളത്തോടുള്ള സഹാനുഭൂതിയില്‍…

ന്യൂഡല്‍ഹി:കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ സമ്മതമറിയിച്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍. ഫ്ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിലേക്ക് നീങ്ങാനിരുന്ന പൈലറ്റുമാരാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കു വേണ്ടി സമരം മാറ്റിവെച്ചിരിക്കുന്നത്. സമരം മാറ്റിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍(ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി. വിമാനം പറത്തല്‍ നിര്‍ത്തിവെയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Read More