വെള്ളപ്പൊക്കത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ! ഇക്കാര്യങ്ങള്‍ പരമാവധി അനുസരിക്കാന്‍ ശ്രമിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം…

വീട്ടില്‍ നിന്നു വെള്ളമിറങ്ങിയ ശേഷം തിരികെയെത്തുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം.ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. ഗ്യാസ് ലീക്കേജ് ഉണ്ടാകാനും സാധ്യതയുണ്ട്. വീട്ടിലേക്ക് ഒറ്റയ്ക്ക് പോകരുത്. അപകട സാധ്യതനിലനില്‍ക്കുന്നതിനാലാണിത്. ആദ്യമായി വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാകുമെന്നോ പറയാന്‍ പറ്റില്ല. കുട്ടികള്‍ക്ക് അപകടമുണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വഴിയിലും മുറ്റത്തുമെല്ലാം കനത്തില്‍ ചെളി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗേറ്റ് തുറക്കാനും വാതില്‍ തുറക്കാനും പ്രയാസപ്പെടും. മതിലിനും വീടിന്റെ ഭിത്തിക്കും ബലമില്ലെങ്കില്‍ ഇവ തകര്‍ന്നു വീഴുവാനും അപകടമുണ്ടാകുവാനും സാധ്യതയേറെയാണ്. അതിനാല്‍ തള്ളി തുറക്കാന്‍ ശ്രമിക്കരുത്. വിഷവാതകങ്ങളും രോഗാണുക്കളും ധാരാളം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മാസ്‌ക്, തോര്‍ത്ത് തുടങ്ങിയവ ഉപയോഗിച്ച് മൂക്ക് മറയ്ക്കുക. കൈയുറയും ഷൂവും ധരിക്കുന്നതും നല്ലതാണ്.…

Read More

പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ പെട്ടെന്ന് വറ്റിവരണ്ട് വീട്ടുമുറ്റത്തെ കിണര്‍; നാട്ടുകാര്‍ക്ക് ഒരേപോലെ അദ്ഭുതവും ആശങ്കയും…

താമരശ്ശേരി:പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ വീട്ടുമുറ്റത്തെ കിണര്‍ പെട്ടെന്ന് വറ്റിവരണ്ടുപോയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുകയാണ്. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്പോള്‍ ഒരു കിണര്‍മാത്രം വറ്റിപ്പോയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകാറുള്ള കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. റവന്യൂവകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. അബ്ദുല്‍ഹമീദ്, ഡോ. പി.ആര്‍. അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിനടിയിലെ ഉപ്പുപാറയുടെ വിള്ളല്‍ വലുതായാലോ വിള്ളലിലുണ്ടായിരുന്ന തടസ്സം മാറിയാലോ വെള്ളം വലിഞ്ഞുപോകാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു. ഈ കിണറിന്റെ തൊട്ടടുത്തുള്ള…

Read More

മാനം തെളിഞ്ഞു ന്യൂനമര്‍ദ്ദം ഭീഷണിയാകില്ല ! ന്യൂനമര്‍ദം പശ്ചിമ ബംഗാള്‍,ഒഡീഷ ഭാഗത്തേക്ക് നീങ്ങുന്നു; ആശ്വാസത്തോടെ കേരളം…

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ആശ്വാസമായി ന്യൂനമര്‍ദഭീഷണി സംസ്ഥാനത്തു നിന്ന് അകലുന്നു. ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ഞായറാഴ്ച രാവിലെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെളിഞ്ഞു തന്നെയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴ ചെയ്യുന്നുണ്ടെങ്കിലും ആകാശം തെളിഞ്ഞിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദക്ഷിണേന്ത്യയില്‍ നിന്ന് വിട്ടുനിന്നിരിക്കുന്നെങ്കിലും പശ്ചിമ ബംഗാള്‍, ഒഡീഷ ഭാഗങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദം കേരളത്തെ ബാധിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 ന് ഇന്‍സാറ്റ് സാറ്റ്ലൈറ്റില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളും തെളിഞ്ഞിരിക്കുന്നു. ആകാശം തെളിഞ്ഞെങ്കിലും കേരളത്തില്‍ ചെറിയ മഴയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍…

Read More

പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക് ! ശനിയാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും;വ്യാജപ്രചരണത്തെത്തുടര്‍ന്ന്‌ പെട്രോള്‍ പമ്പുകള്‍ കാലിയാകുന്നു….

ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴ പ്രളയം തീര്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്തമേഖലകള്‍ നേരിട്ട് നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. വൈകിട്ടോടെ എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ കേന്ദ്രസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. കേരളത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തിനടിയിലാണ്. കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പ്രളയക്കെടുതികളില്‍ പെട്ട് ഇതുവരെ 103 പേര്‍ മരിച്ചതായിട്ടാണ് കണക്കുകള്‍. സംസ്ഥാനത്തെ 1155 ക്യംപുകളില്‍ 1,66,538 പേരാണ് കഴിയുന്നത്. നാട്ടുകാരുടേയും പോലീസിന്റെയും സഹായത്താല്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് സൈന്യവും ദേശീയദുരന്ത നിവാരണസേനയും അഗ്‌നിശമനസേനാംഗങ്ങളും. കൂടുതല്‍ ഹെലികോപ്റ്ററുകളും ദുരന്ത പ്രദേശത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിക്കും. പൂര്‍ണ്ണമായും വെള്ളക്കെട്ടിലായിരിക്കുന്ന കുട്ടനാട്ടില്‍ രാവിലെ തുടങ്ങുന്ന രക്ഷാപ്രവര്‍ത്തനത്തിന് ധനമന്ത്രി തോമസ് ഐസക്കാണ് നേതൃത്വം നല്‍കുക. കൈനകരിയില്‍…

Read More

രക്ഷിച്ചില്ലെങ്കില്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ ഞങ്ങള്‍ ഇവിടെ ജീവനോടെ ഉണ്ടാവൂ ! ആളുകളുടെ ചങ്കിടിപ്പ് കൂട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ചെങ്ങന്നൂരിലെ ഒരു കുടുംബം

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പല കെട്ടിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെടുത്താനായി വിവിധ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഊര്‍ജിത ശ്രമം നടത്തുമ്പോഴും കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തങ്ങളെ മന്ദീഭവിപ്പിക്കുകയാണ്. പ്രളയദുരിതം രൂക്ഷമായ ചെങ്ങന്നൂരില്‍ ജീവിതം വഴിമുട്ടിയ ഒരു കുടുംബം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ സഹായാഭ്യര്‍ഥന ആളുകളുടെ കണ്ണു നിറയ്ക്കുകയാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിയ്ക്കും ആറാട്ടുപുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവിക്ഷേത്രത്തിനു സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവനോടെയുണ്ടാവില്ലയെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറിത്തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു.

Read More

പുര കത്തുമ്പോള്‍ വാഴവെട്ടാനൊരുങ്ങി ഫേക്ക് ഐഡികള്‍ ! ഫ്‌ളാറ്റിന്റെ 11-ാം നിലയില്‍ താമസിക്കുന്ന തനിക്ക് പുറത്തിറങ്ങാന്‍ ഹെലികോപ്ടര്‍ വേണമെന്നും പണം നല്‍കാമെന്നും കളക്ടറോട് പൊട്ടന്‍കളിച്ച് യുവതിയുടെ പേരിലുള്ള ഫേക്ക് ഐഡി

നാടു മുഴുവന്‍ മുങ്ങുമ്പോള്‍ ആ വെള്ളത്തില്‍ ചൂണ്ടയിട്ടു രസിക്കുകയാണ് ചിലര്‍. ദുരന്തം മുതലെടുക്കാനുള്ള ചില ഫേക്ക് ഐഡികളുടെ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ. ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാജ ഐഡിയില്‍ നിന്നും ഒരാള്‍ പരിഹാസ കമന്റ് ഇട്ടിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയം. ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന്‍ എന്ന പേരുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്. നടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി. ഇതോടെ സ്ഥിതി…

Read More

നടന്‍ പൃഥിരാജിന്റെ വീട് വെള്ളത്തില്‍ മുങ്ങി; മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് ചെമ്പില്‍ കയറ്റി; രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ കാണാം…

പ്രളയം കേരളത്തെ വിഴുങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിരവധി ആളുകളാണ് പലയിടത്തും കുടുങ്ങിക്കിടക്കുന്നത്. മലയാള സിനിമാതാരംപൃഥിരാജിന്റെ തിരുവനന്തപുരത്തെ വീട് വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് താരത്തിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെയും മറ്റു കുടുംബാംഗങ്ങളെയും സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പൃഥിരാജിന്റെ അമ്മയായ മല്ലികാ സുകുമാരനെ ചെമ്പില്‍ കയറ്റിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയും ഐടിബിപിയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. Rescuing @PrithviOfficial’s Mom #MallikaSukumaran#KeralaFloods pic.twitter.com/iKQwyFsJci — Forum Keralam (FK) (@Forumkeralam1) August 16, 2018

Read More

ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ല; പരമാവധി ആളുകള്‍ക്ക് ഇവിടെ താമസിക്കാം; ടൊവിനോയുടെ പോസ്റ്റ് വൈറലാവുന്നു…

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന്‍ ടൊവിനോ. തന്റെ വീടിന് ചുറ്റും അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആര്‍ക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്നും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നും ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം . ദയവ് ചെയ്തു ദുരുപയോഗം ചെയ്യരുതെന്നപേക്ഷ

Read More

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പുതിയ മാര്‍ഗം ! സഹായം ആവശ്യമുള്ളവര്‍ ഗൂഗിള്‍മാപ്പ് ഓണ്‍ ചെയ്ത് എസ്ടിഡി കോഡ് ചേര്‍ത്തശേഷം 1077ല്‍ വിളിക്കുക; പുതിയ വെബ്‌സൈറ്റുമായി സര്‍ക്കാരും…

തിരുവനന്തപുരം: കനത്തമഴയില്‍ മുങ്ങിത്താഴുന്ന കേരളത്തില്‍ അനേകം ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാനും ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുമായി സൈന്യവും അഗ്‌നിശമനസേനാ വിഭാഗവും ദുരന്തനിവാരണസേനയും നാട്ടുകാരുമെല്ലാം രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്‌സൈറ്റ് പരമാവധി പ്രചരിപ്പിക്കാന്‍ നിര്‍ദേശം.എന്ന വെബ്‌സൈറ്റാണ് അടിയന്തിര ആവശ്യത്തിനായി നല്‍കിയിരിക്കുന്നത്. കുടുങ്ങിയിട്ടുള്ളവര്‍ മൊബൈലില്‍ ഗൂഗിള്‍ മാപ്പ് ഓണ്‍ചെയ്ത ശേഷം എസ്ടിഡി കോഡ് ചേര്‍ത്തശേഷം 1077 ല്‍ വിളിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍: 1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍. 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ . 3. സംഭാവനകള്‍ നല്‍കാന്‍ . 4. വളന്റിയര്‍ ആകാന്‍ . 5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍. 6. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍.(ജില്ല തിരിച്ച്) വെബ്‌സൈറ്റിന് സാമൂഹ്യമാധ്യമങ്ങള്‍ വഴി വേണ്ടത്ര പ്രചാരം നല്‍കാനാണ് നിര്‍ദേശം. നമ്മുടെ നാട് അതിന്റെ…

Read More

സീതത്തോട്ടിലും വയ്യാറ്റുപുഴയിലും ചിറ്റാറിലും വന്‍ ഉരുള്‍പൊട്ടല്‍; സീതത്തോട്ടില്‍ മാത്രം ഉരുള്‍പൊട്ടിയത് 12 ഇടങ്ങളില്‍ അഞ്ചുപേരെ കാണാതായി;കക്കാട്ടാറിലൂടെ ആന ഒഴുകിപ്പോയതായും വിവരം…

സീതത്തോട്:  ചിറ്റാര്‍,സീതത്തോട് പഞ്ചായത്തുകളുടെ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരെ കാണാതായി. ഉരുളുപൊട്ടലിനെത്തുടര്‍ന്നുണ്ടായ ജലപ്രവാഹത്താല്‍ സീതത്തോട് ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പാലങ്ങളെല്ലാം മുങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതു പോലും ദുഷ്‌കരമായിരിക്കുകയാണ്. ചിറ്റാര്‍,വയ്യാറ്റുപുഴ മേഖലയിലെ കുളങ്ങരവാലി, സീതത്തോട്ടിലെ മുണ്ടന്‍പാറ-ഗുരുനാഥന്‍മണ്ണ് മേഖലകളിലാണ് ഏറ്റവും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് പേരെ കാണാതായതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. നിരവധി വീടുകളും ശക്തമായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. സീതത്തോട്ടില്‍ മാത്രം 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയെന്നാണ് വിവരം. സീതത്തോട് ടൗണിലൂടെ(സമീപം) ഒഴുകുന്ന കക്കാട്ടാറിലൂടെ ആന ഒഴുകിപ്പോയെന്നും വിവരമുണ്ട്. സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ്, വയ്യാറ്റുപുഴ മാര്‍ത്തോമാ ഓഡിറ്റോറിയം, ചിറ്റാര്‍ 86 മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയം എന്നിവ ദുരിതാശ്വാസ ക്യാമ്പിനായി തുറന്നു കൊടുത്തിരിക്കുകയാണ്.ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: കലക്ട്രേറ്റ്:…

Read More