സ്വകാര്യ റിസോര്‍ട്ടിന് സര്‍ക്കാരിന്റെ വക ദുരിതാശ്വാസം !പള്ളിവാസലില്‍ ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയ സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള റോഡ് നന്നാക്കുന്നതു സര്‍ക്കാര്‍ ചെലവില്‍…

മൂന്നാര്‍:ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ നേരിട്ട സ്വകാര്യ റിസോര്‍ട്ടിന് സര്‍ക്കാരിന്റെ വക ദുരിതാശ്വാസം. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുന്നതിനെച്ചൊല്ലി വിവാദം പുകയുകയാണ്. നിര്‍മാണത്തെ സബ്കലക്ടര്‍ എതിര്‍ത്തപ്പോള്‍ എംഎല്‍എ അനുകൂലിച്ചു. പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണമാണു വിവാദമായത്. മഴയില്‍ ഒലിച്ചുപോയ റോഡിന്റെ ഭാഗങ്ങളും ഉരുള്‍പൊട്ടലില്‍ പതിച്ച കൂറ്റന്‍പാറകളും നീക്കം ചെയുന്നതു സര്‍ക്കാര്‍ ചെലവില്‍ ദേശീയപാതാ വിഭാഗമാണ്. ദേശീയപാതയില്‍ ഉള്‍പ്പെടെ മണ്ണിടിഞ്ഞ് ഗതാഗതതടസം തുടരുമ്പോഴാണ് സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള തടസം നീക്കാന്‍ ഉദ്യോഗസ്ഥരുടെ ശുഷ്‌കാന്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ റിസോര്‍ട്ട് റോഡിലെ തടസങ്ങള്‍ നീക്കുന്നതിനെ ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെ കലക്ടര്‍ക്കെതിരേ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഉള്‍പ്പെടെ ജനപ്രതിനിധികള്‍ രംഗത്തെത്തി. മഴയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതു സര്‍ക്കാര്‍ തീരുമാനപ്രകാരമാണെന്നും അതില്‍നിന്നു റിസോര്‍ട്ടിനെ ഒഴിവാക്കാനാവില്ലെന്നുമാണു നേതാക്കളുടെ വാദം. ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് റിസോര്‍ട്ട്…

Read More

സൂര്യയും കാര്‍ത്തിയും കൂടി നല്‍കുന്നത് 25 ലക്ഷം; കമല്‍ ഹാസനും 25 ലക്ഷം നല്‍കും; കോടികള്‍ ഇട്ട് പന്താടുന്ന അമ്മ നല്‍കുന്നത് വെറും പത്തുലക്ഷം; താരസംഘടനയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ…

തിരുവനന്തപുരം: മഴ സംഹാരതാണ്ടവമാടിയ കേരളത്തിന് സഹായവുമായി തമിഴ്‌സിനിമാ താരങ്ങളും രംഗത്ത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കിയപ്പോള്‍ സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം. കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം…

Read More