ന്യൂഡല്‍ഹി: കേരളത്തിനായി വെറുതെ പ്രാര്‍ഥിച്ചതു കൊണ്ടു മാത്രം കാര്യമില്ല, എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം. തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ വരുന്ന നോബിള്‍ മാത്യുവിനെ കാണുമ്പോള്‍ ആളുകള്‍ ഇങ്ങനെ പറയും. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറണമെങ്കില്‍ എന്തെങ്കിലുമൊക്കെ കാര്യമായി തന്നെ ചെയ്യണമെന്നാണ് നോബിള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ എഴുതിയ ബാനര്‍ ശരീരത്തില്‍ ധരിച്ച് തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ യാത്ര ചെയ്യുകയാണ് ഈ 33കാരന്റെ ഉദ്ദേശ്യവും സഹജീവികളുടെ അതിജീവനമാണ്. ” ഏറെക്കുറെ കേരളത്തിലെ 40 ശതമാനം ആളുകളെയും ഈ പ്രളയം ബാധിച്ചു.എന്റെ അനന്തരവളെ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരെയും എനിക്കു നഷ്ടമായി എത്രമാത്രം മൃതദേഹങ്ങള്‍ വേണ്ടിവരും ആളുകള്‍ക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാന്‍ ?” നോബിള്‍ ചോദിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ മൂന്നാറില്‍ നിന്നുമാണ് നോബിള്‍ മാത്യു വരുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഡാം നിറഞ്ഞു കവിയുന്നത്.” എന്റെ…
Read MoreTag: floodkerala
പ്രളയക്കെടുതിയില്‍ മനസ്സലിഞ്ഞ് എസ്ബിഐ ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നിക്ഷേപിക്കുന്നതിന് ഫീസ് ഈടാക്കില്ല; കേരളവുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും ഇളവ്…
തിരുവനന്തപുരം: പ്രളയദുരന്തം കണക്കിലെടുത്ത് കേരളത്തോട് മനസ്സലിവ് കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). കേരളവുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകള്‍ക്ക് എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്കുളള സംഭാവനകള്‍ നല്‍കുന്നതിനുളള ഫീസും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വഴി ദിവസവും 2000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാലുളള പിഴ തുക ഒഴിവാക്കി. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കിയതായി എസ്ബിഐ അറിയിച്ചു. നഷ്ടങ്ങളില്‍ നിന്നു കരകയറുന്നതിനുള്ള വായ്പകള്‍ക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഈടാക്കില്ല. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിഐ ശാഖയില്‍ ഫോട്ടോ മാത്രം നല്‍കി അക്കൗണ്ട് ആരംഭിക്കാം. ഫോട്ടോയ്‌ക്കൊപ്പം വിരലടയാളമോ, ഒപ്പോ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ആരംഭിക്കാം എന്നാണ് എസ്ബിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. വ്യക്തിഗത വായ്പകള്‍ക്ക് (പേഴ്‌സണല്‍ ലോണ്‍) യോഗ്യതയുളളവര്‍ക്ക് വേഗം…
Read More