ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനകളുമെല്ലാം. ഒരു ജീവിയെയും അനാവശ്യമായി കൊല്ലാന്‍ അവര്‍ തീരുമാനമെടുക്കുകയില്ല. എന്നാല്‍ ഗാലപ്പോസ് ദ്വീപസമൂഹത്തിലെ ഫ്ളൊറേനാ ദ്വീപിലെ പൂച്ചകളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇപ്പോള്‍ കാര്യമായി ആലോചിക്കുന്നത്. ഈ ദ്വീപില്‍ പെറ്റുപെരുകിയ എലികളെ തുരത്താനായാണ് ഇവിടേക്ക് പൂച്ചകളെ എത്തിച്ചത്. എന്നാല്‍ ഇവിടെയെത്തിയതോടെ പൂച്ചകളുടെ സ്വഭാവം മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇവിടെയെത്തിയതോടെ പൂച്ചകള്‍ നോക്കിയപ്പോള്‍ എലികളെ പിടിക്കുന്നതിനേക്കാള്‍ എളുപ്പം ദ്വീപിലുള്ള പക്ഷികളുടെ മുട്ടകളും മറ്റും തട്ടിയെടുക്കുന്നതാണെന്നു മനസ്സിലായി. ഇതോടെ പൂച്ചകളും എലികളും ഈ ദ്വപിലെ മറ്റു ജീവികള്‍ക്ക് ഒരുപോലെ ശല്യമായി മാറി. 170 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇവിടേക്ക് എലികള്‍ എത്തിയതോടെയാണ് പ്രാദേശികമായി കാണപ്പെടുന്ന പല ജീവികള്‍ക്കും വംശനാശം സംഭവിച്ചത്. ഇതേത്തുടര്‍ന്നാണ് ചിലര്‍ എലികളെ തുരത്താന്‍ പൂച്ചകളെ ദ്വീപിലെത്തിച്ചത്. എലിയെ പേടിച്ച് ഇല്ലം…
Read More