മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കേരളമാകെ മാവുകള്‍ പൂക്കുമ്പോള്‍ ! പത്തുംമുപ്പതും കൊല്ലമായി പൂക്കാതെ നില്‍ക്കുന്ന മാവുകള്‍ വരെ പൂത്തതിന്റെ പിന്നിലുള്ളപ്രതിഭാസം ഇങ്ങനെ…

ഇപ്പോള്‍ കേരളത്തില്‍ എവിടെ നോക്കിയാലും കാണാനാവുന്നത് മാവുകള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണ്. മുമ്പെങ്ങുമില്ലാത്തവണ്ണമാണ് ഇത്തവണ മാവുകള്‍ ഭ്രാന്ത് പിടിച്ചപോലെ പൂത്തിരിക്കുന്നത്. പത്തും മുപ്പതും വര്‍ഷമായി പൂക്കാതെ നിന്ന മാവുകള്‍ വരെ ഇപ്പോള്‍ ഇലകാണാത്ത വിധത്തില്‍ പുത്തുലഞ്ഞിരിക്കുകയാണ്. മാവുകള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത് ആളുകളെ ഒരേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പണ്ട് മിസോറാമില്‍ ഇതുപോലെ മുള പൂത്തപ്പോള്‍ എലികള്‍ കൂട്ടമായി പെരുകുകയും പ്ലേഗ് പടര്‍ന്നതും മലയാളിയുടെ ഓര്‍മയിലുണ്ട്. അത്തരമൊരു ആശങ്കയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരുടെയും ഉള്ളിലുള്ളത്. എന്നാല്‍ അത്തരം ആശങ്കപ്പെടാനുള്ള കാര്യങ്ങളൊന്നും ഇതിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ തണുപ്പും ഭൂഗര്‍ഭജലത്തിന്റെ കൂടിയ അളവുമാണ് ഇത്തവണ മാവുകളെ സന്തോഷത്താല്‍ മതിമറന്നു പൂക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കേരളമാകെ മാവുകള്‍ പൂത്തു നില്‍ക്കുന്ന കാഴ്ചയ്ക്കു പിന്നില്‍ ഈ മൂന്നു കാരണങ്ങളാണെന്നു ഇതേപ്പറ്റി പഠിച്ച കേരള…

Read More