ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്താലും കോവിഡ് പടരും ! പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍; ഇവര്‍ പറയുന്നതിങ്ങനെ…

കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുമെന്ന് ചൈനീസ് ഗവേഷകര്‍. ചൈനയിലെ യാങ്ങ്സോഹു യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. ഫിസിക്സ് ഓഫ് ഫല്‍യിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗശേഷം ടോയ്ലറ്റ് ഫ്ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം പറയുന്നത്. ഫ്ളഷ് ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വസനത്തിലൂടെ വൈറസ് ശരീരത്തില്‍ എത്തുമെന്നും പഠനത്തില്‍ പറയുന്നു.അതിനാല്‍ തന്നെ ടോയ്ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്‌ളഷ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം.

Read More