പതിമൂന്നുകാരിയെ സൈറ്റടിച്ചു കാണിച്ചു ! കൂടാതെ ഫ്‌ളൈയിംഗ് കിസ്സും നല്‍കി; ഇരുപതുകാരന് കോടതി വിധിച്ചത് ഒരു വര്‍ഷം കഠിന തടവും പിഴയും…

പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ കണ്ണിറുക്കി കാട്ടുകയും അവള്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുകയും ചെയ്ത 20കാരനെ ഒരു വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. കണ്ണിറുക്കലും ഫ്ളൈയിംഗ് കിസ് നല്‍കലും ലൈംഗിക ചേഷ്ടകളാണെന്ന് വിലയിരുത്തിയാണ് മുംബൈയിലെ പോക്സോ കോടതി ഇരുപതുകാരന് ശിക്ഷ വിധിച്ചത്. യുവാവ് 15,000രൂപ പിഴയും അടയ്ക്കണം. ഇതില്‍ പതിനായിരം രൂപ പെണ്‍കുട്ടിയ്ക്കുള്ള നഷ്ടപരിഹാരമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് സഹോദരിക്കൊപ്പം പുറത്തുപോയ തന്നെ നോക്കി അയല്‍വാസിയായ യുവാവ് കണ്ണിറുക്കി കാട്ടുകയും ഫളൈയിംഗ് കിസ് നല്‍കുകയും ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് മുന്‍പും യുവാവ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. തന്നെ പിന്തുടരാന്‍ ബന്ധുവുമായി 500 രൂപ പന്തയം വെച്ചിരുന്നെന്ന യുവാവിന്റെ വാദവും കുട്ടി നിഷേധിച്ചു. ഇക്കാര്യം കുട്ടി തന്നോട് പറഞ്ഞിരുന്നതായി അമ്മ കോടതിയില്‍ പറഞ്ഞു. ശല്യം ചെയ്യരുതെന്ന് വിലക്കിയിട്ടും ഇത് തുടര്‍ന്നതിനാലാണ് പോലീസിനെ…

Read More