മാവേലിക്കര: കള്ളന്മാര്‍ പലവിധമുണ്ടെങ്കിലും ഇതുപോലെയുള്ള കള്ളന്മാരെ സിനിമയില്‍ പോലും കാണാന്‍ സാധിക്കില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അറുനൂറോളം മോഷണക്കേസുകളില്‍ ശിക്ഷ കിട്ടിയത് വളരെ ചുരുക്കം എണ്ണത്തിന്. ലോ പോയന്റുകള്‍ മനഃപാഠമായതിനാല്‍ സ്വന്തമായി കേസ് വാദിക്കും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് സ്വദേശി ജയപ്രകാശിന്റെ മോഷണചരിത്രമാണിത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെല്ലാം ഇയാളുടെ പേരില്‍ കേസുകളുണ്ട്. മോഷണത്തിനുശേഷം വിദഗ്ധമായി രക്ഷപ്പെടുന്ന ജയപ്രകാശ് പോലീസിന് സ്ഥിരം തലവേദനയാണ്. ഇരുപതാം വയസ്സില്‍ മോഷണം തുടങ്ങിയതാണ്. സ്വര്‍ണവും പണവുമാണ് മുഖ്യം. ഒരു പ്രദേശത്ത് തങ്ങിയാല്‍ പരമാവധി വീടുകളിലും സ്വര്‍ണക്കടകളിലും കയറും. മോഷണം നടത്തിയശേഷം മലവിസര്‍ജനം നടത്തുന്ന രീതിയുണ്ട്. ആളില്ലാത്ത വീടാണെങ്കില്‍ അടുക്കളയില്‍ പാചക പരീക്ഷണം നടത്തും. മുട്ടയാണ് ഇഷ്ടവിഭവം. മോഷണരീതിയിലൂടെ പ്രതിയെ തിരിച്ചറിയുമെങ്കിലും ആളിനെ പിടികൂടാന്‍ വലിയ പാടാണ്. പകല്‍സമയത്ത് തീവണ്ടികളില്‍ കറങ്ങും. രാത്രി രണ്ടിനുശേഷമാണ് മോഷണത്തിനിറങ്ങുക. നാലിനുമുന്‍പ് ജോലിതീര്‍ത്തു മടങ്ങും. അമ്പലപ്പുഴ, തകഴി,…
Read More