ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യരുതെന്ന് എഫ്എം റേഡിയോ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. നിർദേശം ലംഘിച്ചാൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. ചില എഫ്എം ചാനലുകൾ മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതായി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അത്തരം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് എയർ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും അനുമതി താൽക്കാലികമായി നിഷേധിക്കുന്നതിനും ചാനൽ നിരോധിക്കുന്നതിനും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Read More