ഡിസ്‌പ്ലേയുടെ വലിപ്പം കൂടുന്നത് ഫോണുകള്‍ കൂടുതല്‍ ആസ്വാദകരമാക്കുമെങ്കിലും കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടും അതോടൊപ്പം കൂടും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പ്രസക്തമാവുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല പ്രമുഖ മൊബൈല്‍ കമ്പനികളും ഫോള്‍ഡബിള്‍ ഫോണിനു പിന്നാലെയായിരുന്നു. ഇപ്പോഴിതാ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണിന്റെ ടെക്‌നോളജി റെഡിയാണെന്ന് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ ഹുവാവെ കണ്‍സ്യൂമര്‍ ഗ്രൂപ്പ് പ്രസിഡന്റ് ജീന്‍ ജീയാഓ തുറന്നു പറഞ്ഞിരിക്കുന്നു.അടുത്തവര്‍ഷം ആദ്യത്തോടെ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണിന്റെ ഫീച്ചേഴ്‌സോ സ്‌പെസിഫിക്കേഷനുകളോ ജിയാഓ വെളിപ്പെടുത്തിയില്ല. പക്ഷേ ഇത്തരം ഫോണിന് മാര്‍ക്കറ്റില്‍ ഇടം ഉണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ആദ്യഘട്ടത്തില്‍ പ്രത്യേകമായ ഒന്നായിരിക്കും ഇതൊരിക്കലും നിലവിലുളള ഫോണിനെ മാര്‍ക്കറ്റില്‍ നിന്നും ഇല്ലാതാക്കില്ലെന്നും ജിയാഓ. ഫോള്‍ഡബിള്‍ ഫോണ്‍ ലളിതമായി നിര്‍മ്മിക്കാവുന്ന ഒന്നല്ല. ഇതിന് പ്രത്യേക തരം ബാറ്ററി വേണ്ടിവരും.…
Read More