സെലിബ്രിറ്റികളെ പ്രത്യേകിച്ചും വനിതകളെ ആരാധകര്‍ പിന്തുടരുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും പലപ്പോഴും ഇത്തരം ആരാധകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു അനുഭവമാണ് ബോളിവുഡ് നിര്‍മാതാവും സംവിധായകയുമായ ഏക്താ കപൂറിന് ഉണ്ടായത്. ഒരു മാസമായി ഏക്തയെ 30 പ്രാവശ്യത്തോളം പിന്തുടര്‍ന്ന യുവാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. ഹരിയാന സ്വദേശിയായ സുധീര്‍ രാജേന്ദര്‍ സിങ് എന്ന ക്യാബ് ഡ്രൈവറാണ് അറസ്റ്റിലായത്. മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ഒരുമാസം മാത്രം 30 ഓളം പ്രാവശ്യമാണ് ഏക്തയെ ഇയാള്‍ പിന്തുടര്ന്നത്. ഏക്തയെ ഒരു യുവാവ് പിന്തുടര്ന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പല തവണ ഏക്തയുടെ സുരക്ഷാ ജീവനക്കാര്‍ യുവാവിന് താക്കീത് നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഏക്ത ജുഹൂവിലെ അമ്പലത്തില്‍ പോയപ്പോള്‍ യുവാവ് ഏക്തയെ പിന്തുടരുകയും അവരുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും അയാള്‍ പിന്മാറിയില്ല. ഏക്ത എവിടെയൊക്കെ പോകുന്നുവെന്നതിനെക്കുറിച്ചുള്ള…
Read More