അല്‍ബേനിയ സന്ദര്‍ശിക്കാനെത്തിയ നാല് ഇറ്റാലിയന്‍ പൗരന്മാര് ഹോട്ടല്‍ബില്ല് കൊടുക്കാതെ മുങ്ങിയതോടെ ലോകത്തിന് മുന്നില്‍ നാണം കെട്ട് തൊലിയുരിഞ്ഞ് ഇറ്റലി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അല്‍ബേനിയയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി, ബില്ലടയ്ക്കാതെ മുങ്ങിയ വിരുതന്മാരെ കുറിച്ച് പരാതിപ്പെട്ടത്. ഉടന്‍ തന്നെ അംബാസിഡറെ വിളിച്ച ജോര്‍ജിയ ‘ ആ തെമ്മാടികള്‍ വരുത്തി വച്ച ബില്ലടച്ചേക്ക്’ എന്ന് നിര്‍ദേശവും നല്‍കിയെന്ന് ലാ സ്റ്റാംപയെന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ബേനിയയുമായുള്ള നയതന്ത്ര ബന്ധം തകരാതിരിക്കാന്‍ ഒടുവില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പണമടച്ചു. സഞ്ചാരികളുടെ ബില്ലിനത്തില്‍ 80 യൂറോ (7245 ഇന്ത്യന്‍ രൂപ) അടച്ചുവെന്നാണ് എംബസി വെളിപ്പെടുത്തിയത്. വിദേശത്ത് സന്ദര്‍ശനത്തിന് പോകുന്ന പൗരന്മാര് ഇത്തരം പരിപാടികള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാരിന് ബാധ്യത വലിച്ച് വയ്ക്കരുതെന്നും വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്കി. ചുരുക്കം ചിലര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോള്‍ തലകുനിയുന്നത് രാജ്യത്തിന്റെ തന്നെയാണെന്ന് ഇറ്റാലിയന്‍ കൃഷി മന്ത്രിയും മെലോണിയുടെ…
Read MoreTag: food
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ തികയുന്നില്ല ! പേപ്പറും പ്ലാസ്റ്റിക്കും തിന്ന് വയറു നിറച്ച് പടയപ്പ; ദാരുണ കാഴ്ച
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read Moreതെരുവു നായയ്ക്ക് ഭക്ഷണം നല്കുന്നതിനിടയില് അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു…
വീടിനു സമീപം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. 25കാരിയായ തേജസ്വിതയ്ക്കാണ് അപകടം സംഭവിച്ചത്. ചണ്ഡിഗഢിലാണ് സംഭവം. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന് രക്ഷപ്പെട്ടു. തേജസ്വിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വീട്ടുകാരോട് സംസാരിച്ചുവെന്നും കുടുംബം അറിയിച്ചു. പാതയോരത്ത് വച്ച് തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് തേജസ്വിതയെ കാറിടിച്ചത്. അമ്മ മജിന്ദര്‍ കൗറും ഒപ്പമുണ്ടായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി ഫുട്പാത്തില്‍ നില്ക്കുമ്പോള് സമാന്തരമായ മറ്റൊരു റോഡില്‍ നിന്ന് യുടേണ്‍ എടുത്തുവന്ന ഒരു മഹീന്ദ്ര താര് എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ആരും വാഹനം നിര്‍ത്തി സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അമ്മ ബഹളം വച്ച് വീട്ടുകാരെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ആര്‍കിടെക്റ്റ് ആയ തേജസ്വിത സിവില്‍ സര്‍വീസ്…
Read Moreഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചു ! ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടി…
ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ പിടിയില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ്.ജോണ്‍ പീറ്റര്‍ (25), ജെ.തോമസ് (31), ആര്.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയില്‍ ആര്.മണികണ്ഠന് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇക്കാനഗറിലെ ‘സാഗര്‍’ ഹോട്ടല്‍ ഉടമ എല്‍.പ്രശാന്ത് (54), ഭാര്യ വിനില (44), മകന് സാഗര്‍ (27) എന്നിവര്‍ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠന് ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം കിട്ടാന്‍ വൈകിയപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തര്‍ക്കമുണ്ടായി. ഈ സമയം ഹോട്ടലില്‍ മുപ്പതോളം വിനോദസഞ്ചാരികള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികള്‍ക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ കുപിതനായി…
Read Moreഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…
Read Moreസഹോദരന്റെ വിവാഹവിരുന്നില്‍ വന്ന ഭക്ഷണവുമായി പാപ്പിയ തെരുവിലെത്തി ! ആവശ്യമുള്ളവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് വിളമ്പി നല്കി…
വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്കിയ പാപിയ കര് എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.
Read Moreഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…
കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…
Read Moreഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നാൽ…
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍1. അമിതവണ്ണം – പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. 2. കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. 3. പുകവലി 4. ഹയാറ്റസ് ഹെര്‍ണിയ 5. മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍1. നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി…
Read Moreയാചകര്‍ക്ക് മൂന്നു നേരം പോഷകസമൃദ്ധമായ ഭക്ഷണവും താമസവും നല്‍കണമെന്ന് ഹര്‍ജി ! ഈ ഹര്‍ജിയ്ക്ക് വേറെ ഉദ്ദേശ്യമുണ്ടോയെന്ന് കോടതി…
യാചകര്‍ക്ക് ഭക്ഷണവും താമസവും നല്‍കണമെന്നാവശ്യപ്പെട്ട് ബോബെ ഹൈക്കോടതിയെ സമീപിച്ച ഹര്ജിക്കാരന് തിരിച്ചടി. ഭവനരഹിതര്‍ക്കും യാചകര്‍ക്കും എല്ലാ സൗകര്യങ്ങളും നല്‍കാനാവില്ലെന്നും അവരും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. തെരുവില്‍ കഴിയുന്നവര്‍ക്കു മൂന്നു നേരം പോഷക സമൃദ്ധ ഭക്ഷണവും താമസവും ഒരുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യാചകര്‍ക്ക് കുപ്പിവെള്ളം, കിടക്കാന്‍ ഇടം, ശുചിമുറി സൗകര്യം എന്നിവ നല്കാന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിജേഷ് ആര്യ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിന് നല്‍കുന്നുണ്ടെന്നും കോര്പ്പറേഷന് ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ഇടില്ലെന്ന് വ്യക്തമാക്കി. ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കലാണോ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് കോടതി ആരാഞ്ഞു. നഗരത്തിലെ പൊതു ശൗച്യാലയങ്ങള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക്…
Read Moreനാളെ മുതല്‍ ട്രെയിനുകളില്‍ ഭക്ഷണം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം ! ഇതിനായി പുതിയ ആപ്പ് എത്തിക്കഴിഞ്ഞു;വിവരങ്ങള്‍ ഇങ്ങനെ…
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണത്തിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നല്കിയാല് ഭക്ഷണം സീറ്റിലെത്തും. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഇതില്‍ ലഭ്യമാണ്. ഏതു സ്റ്റേഷനില്‍ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടര്‍ന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കും. വില ഓണ്‍ലൈനായോ പണമായോ നല്‍കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീവണ്ടികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് റെയില്‍വേ താത്കാലികമായി നിര്‍ത്തിയിരുന്നു. പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ…
Read More