ഒരു മണിക്കൂര്‍ കൊണ്ട് ഒരു പാത്രം ഭക്ഷണം മുഴുവന്‍ കഴിച്ചാല്‍ സമ്മാനം പുത്തന്‍ ബുള്ളറ്റ് ! ആരെയും ആകര്‍ഷിക്കുന്ന ഓഫറുമായി ഹോട്ടല്‍;വീഡിയോ കാണാം…

ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പി വച്ചിരിക്കുന്ന ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്രാജ് ഹോട്ടലാണ്. വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ‘വിന്‍ എ ബുളളറ്റ് ബൈക്ക്’ എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലില്‍ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാല്‍ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കില്‍ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയൂ. അറുപത് മിനിറ്റില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീര്‍ക്കുന്ന ആള്‍ക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക. വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നില്‍ നിരത്തുന്നത്. നാല്…

Read More