ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ച് അവശനിലയിലായ 52കാരന് മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന് പ്രകാശനാണ് മരിച്ചത്. ചില്ലി ചിക്കന്‍ കഴിച്ച ശേഷം ചര്‍ദ്ദിയും വയറിളക്കവും കലശലായതോടെ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന് ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍ നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ…
Read MoreTag: food poison
പിഴ അടച്ചാൽ തീരുന്ന ഭക്ഷ്യസുരക്ഷ..! പൂട്ടിച്ച ഹോട്ടൽ വീണ്ടും തുറന്നപ്പോൾ മൊട്ടക്കറിക്കൊപ്പം കിട്ടിയത് പുഴുവിനെ; വിദ്യാർഥികളുടെ പരാതി ശരിവച്ച് ആരോഗ്യവകുപ്പ്
ഉപ്പുതറ: വാഗമണ്ണിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുമ്പ് പൂട്ടിച്ച ഹോട്ടൽ വീണ്ടും തുറന്നപ്പോൾ കിട്ടിയത് പുഴുവിനെ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 ഓടെ വാഗമൺ ടൗണിൽ പ്രവർത്തിക്കുന്ന വാഗലാൻഡ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരുടെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടതായി പറയുന്നത്. കോഴിക്കോടു നിന്നെത്തിയ 95 അംഗ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർഥികൾക്കാണ് പുഴുവിന്റെ ഭാഗം കറിയിൽനിന്ന് കിട്ടിയത്. തുടർന്ന് കുട്ടികൾ ഛർദിക്കുകയും മറ്റു നാലു കുട്ടികൾക്കുകൂടി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ആറുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വാഗമൺ പോലീസ് സ്ഥലത്തെത്തിയശേഷം ഏലപ്പാറ പഞ്ചായത്തിനെയും ആരോഗ്യവിഭാഗത്തെയും വിവരമറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുന്‍പ് ഈ ഹോട്ടലിനെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി…
Read Moreകുടുംബശ്രീയുടെ പരിപാടിയ്ക്ക് വാങ്ങിച്ച ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ! എട്ടുപേര്‍ ആശുപത്രിയില്‍…
കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് എട്ടുപേര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് പൊറോട്ടയും വെജിറ്റബിള്‍ കറിയും പാഴ്സലായി നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ്ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് . കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
Read Moreഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം ! 30 വിദ്യാര്‍ഥികള്‍ ചികിത്സ തേടി; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി…
പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍. പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നല്കി.
Read Moreഇനി മുട്ടയില്ലാ മയോണൈസ് ! മയോണൈസില്‍ പച്ചമുട്ട ചേര്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു…
ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ സ്ഥാപനത്തില്‍ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക്…
Read Moreസ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പ് ! മുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍…
കുഴിമന്തിയില്‍ നിന്നും ഷവര്‍മയില്‍ നിന്നുമുള്ള ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകളാണ് എവിടെയും. കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തുനിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ബീര്‍ഭും ജില്ലയിലെ മയുരേശ്വറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച സ്കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് മുപ്പതോളം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ സ്കൂളിലെ അധ്യാപകന് തന്നെയാണ് ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല. അതായത്, ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നോ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ പാമ്പ് ഇതില്‍ വീണിരുന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചോറിനൊപ്പം നല്കിയ പയറിലായിരുന്നു പാമ്പിനെ കണ്ടെത്തിയതത്രേ. ഇതോടെ കുട്ടികളെ പെട്ടെന്ന് തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാല്‍ ഒരു കുട്ടിയൊഴികെ മറ്റെല്ലാവരും തന്നെ വൈകാതെ സുഖം പ്രാപിച്ചു. നിലവില്‍ ഈ കുട്ടിയും അപകടനില തരണം ചെയ്തിട്ടുണ്ട്. പല ഗ്രാമങ്ങളില്‍ നിന്നും…
Read Moreഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസ്; മുഖ്യ പ്രതിയായ ചീഫ് കുക്ക് സിറാജുദ്ദീനെ ഒളിത്താവളത്തിൽ നിന്ന് പൊക്കി കോട്ടയത്തെ പോലീസ്
കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി പാലത്തിങ്കല്‍ ഭാഗത്ത് പിലാത്തോട്ടത്തില്‍ മുഹമ്മദ് സിറാജുദ്ദീ(20) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വിനോദ് കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമായ രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീന് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതിനൊടുവില്‍ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്നിന്നു പിടികൂടുകയായിരുന്നു. എസ്എച്ച്ഒ കെ. ഷിജി, കോട്ടയം വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, ഗാന്ധിനഗര്‍…
Read Moreആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി ! പിന്നെ ആശുപത്രിയില്‍ പൊടിച്ചത് 70,000 രൂപ; വെളിപ്പെടുത്തലുമായി അല്‍ഫോണ്‍സ് പുത്രന്…
സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാട്ടാത്ത ആളാണ് സിനിമാ സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ആശുപത്രിവാസത്തേക്കുറിച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്. അന്ന് നടന് ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നുവെന്നും ഷവര്‍മയും മയോണൈസും കഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായെന്നും അല്‍ഫോണ്‍സ് പറഞ്ഞു. അന്ന് ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോട് കടുത്ത ദേഷ്യം തോന്നിയെന്നും ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവായതെന്നും അല്‍ഫോണ്‍സ് പറയുന്നു. അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ…
Read Moreസംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധ; നഴ്സിന്റെ ആരോഗ്യനില ഗുരുതരം; ഇരുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധ
ഗാന്ധിനഗര്‍: കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിന്റെ ആരോഗ്യനില ഗുരുതരം. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുപതിലധികം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിലാണ് കോട്ടയം സംക്രാന്തിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കുഴിമന്തിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിലും കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു.നഴ്സ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Moreവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ! അരിയില്‍ ചത്ത പ്രാണികള്‍; കായംകുളം സ്കൂളില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടതിങ്ങനെ…
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നു. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത്. ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് വെള്ളത്തില്‍ ക്ലോറിനേഷന് നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി. 26 കുട്ടികള്‍ക്കാണ് കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന…
Read More