സംസ്ഥാനത്ത് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയതും വൃത്തിഹീനമായതുമായ ഭക്ഷണം പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍. ഇതുപ്രകാരം ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളില്‍ നിന്ന് നല്കുന്ന ഭക്ഷണപ്പൊതികള്‍ക്കാണ് ഉത്തരവ് ബാധകം. ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍… ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. പാലും പാല് ഉത്പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്പന്നങ്ങളും മീനും മീന്‍ ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തില്‍പെടുന്നത്. ബില്‍ ഇല്ലാത്ത ചെറുകിട ഹോട്ടലുകള്‍ പൊതിയിലെ സ്റ്റിക്കറ്റില്‍…
Read More