ലണ്ടൻ: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ ആരാണെന്നു വെളിപ്പെടുത്തുന്ന 2023 ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം ഇന്ന് രാത്രി ഒരു മണി മുതൽ. ഏറ്റവും മികച്ച പുരുഷ താരം, ഏറ്റവും മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച പുരുഷ ടീം പരിശീലകൻ, ഏറ്റവും മികച്ച വനിതാ താരം, മികച്ച വനിതാ ഗോൾ കീപ്പർ, മികച്ച വനിതാ ടീം മാനേജർ, ഏറ്റവും മികച്ച ഗോൾ തുടങ്ങിയ പുരസ്കാരങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിക്കുക. എല്ലാ വിഭാഗങ്ങളിലെയും അവസാന മൂന്ന് കളിക്കാരെ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹാലണ്ട്, എംബപ്പെ, മെസി 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20വരെയുള്ള പ്രകടനം വിലയിരുത്തിയാണ് മികച്ച പുരുഷ താരത്തെ തെരഞ്ഞെടുക്കുക. 2023ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഇംഗ്ലീഷ് പ്രമീയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ…
Read MoreTag: football
ബാലന് ദി ഓർ പുരസ്കാരം; മെസി റിക്കാർഡ് പുതുക്കുമോ
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2023 ബാലന് ദി ഓര് പുരസ്കാര ജേതാവിനെ ഈ രാത്രി അറിയാം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനത്തോടെ ലോക ഫുട്ബോളറിനെ പ്രഖ്യാപിക്കും. പുരുഷ വിഭാഗത്തില്‍ ഏറ്റവും മികച്ച താരത്തിനുള്ള ബാലന് ദി ഓറിനൊപ്പം വനിതകള്‍ക്കുള്ള ബാലന് ദി ഓര് ഫെമിനിൻ, ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പറിനുള്ള യാഷിന് ട്രോഫി, ഏറ്റവും മികച്ച അണ്ടര്‍ 21 പുരുഷ താരത്തിനുള്ള കോപ്പ ട്രോഫി എന്നിവയും സമ്മാനിക്കും. മെസി വീണ്ടും ? 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ 2023 ജൂലൈ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലന് ദി ഓര് സമ്മാനിക്കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2003നുശേഷം ബാലന് ദി ഓര് പുരസ്കാര നോമിനേഷന് പട്ടികയില്‍ ഇല്ലാത്ത വര്‍ഷമാണിതെന്നതും ശ്രദ്ധേയം. ഏഴ് തവണ ബാലന് ദി…
Read Moreഐഎസ്എല്‍ ; കൊച്ചിയില്‍ ബംഗളൂരു പന്തു തട്ടേണ്ടത് മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിൽ
കൊച്ചി: ഒമ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന കലിപ്പടക്കി കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സും തോല്‍വിയെന്ന് വെറുതെപോലും ചിന്തിക്കാത്ത മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ വരുന്ന ഉശിരന്‍ പോരാട്ടത്തോടെ ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നതോടെ മഞ്ഞക്കുപ്പായക്കാര്‍ക്ക് നടുവിലാകും ബംഗളൂരു പന്തു തട്ടേണ്ടത്. രാത്രി എട്ടിന് സ്പോര്‍ട്സ് 18ലും സൂര്യ മൂവീസിലും തത്സമയം കളി കാണാം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു. ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ചിന് പുറത്തിരിക്കേണ്ടിവരും. വുക്കുമനോവിച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയിരുന്നു. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടമുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. തുടര്‍ച്ചയായ…
Read Moreസെഞ്ചുറി നേട്ടത്തില്‍ ലെവന്‍ഡോവ്സ്കി മൂന്നാമത്തെ താരം
യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിൽ ബാഴ്സലോണയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. ചാന്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിനെതിരേ ബാഴ്സയ്ക്കായി ഗോൾ നേടിയതോടെയാണ് ലെവൻ റിക്കാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ചാന്പ്യൻസ് ലീഗിൽ 92 ഗോളും യൂറോപ്പ ലീഗിൽ എട്ടു ഗോളുമാണു ലെവന്റെ അക്കൗണ്ടിലുള്ളത്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റൈൻ താരം ലയണൽ മെസി എന്നിവർ മാത്രമാണ് യൂറോപ്യൻ മത്സരങ്ങളിലെ ഗോൾവേട്ടയിൽ ലെവൻഡോവ്സ്കിക്കു മുന്നിൽ.
Read Moreഹാളണ്ട് പിഎഫ്എ പ്ലെയർ ഓഫ് ദി ഇയർ
ലണ്ടൻ: പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോണ്‍ സ്റ്റോണ്‍സ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുകായോ സാക്ക, മുൻ ടോട്ടൻഹാം താരമായ ഹാരി കെയ്ൻ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്. 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. സിറ്റിയുടെ ട്രെബിൾ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തിയും ഹാളണ്ടായിരുന്നു. ആസ്റ്റണ്‍ വില്ല സ്ട്രൈക്കർ റേച്ചൽ ഡാലിക്കാണു പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. ആഴ്സണലിന്റെ ബുകായോ സാക്കയും ചെൽസിയുടെ ലോറണ്‍ ജെയിംസുമാണു യംഗ് പ്ലെയേഴ്സ്.
Read Moreസ്വപ്നം യാഥാർഥ്യമാകുന്നു; നെയ്മർ മുംബൈയിലേക്ക്
മുംബൈ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ മുംബൈയിൽ ക്ലബ് ഫുട്ബോൾ പോരാട്ടത്തിന് എത്താനുള്ള സാഹചര്യം ഒരുങ്ങി. കഴിഞ്ഞ മാസം വരെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സ്വപ്നം കാണാൻ സാധിക്കാത്ത കാര്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്. എഎഫ്സി ചാന്പ്യൻസ് ലീഗ് 2023-24 സീസണ് ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ സൗദി ക്ലബ്ബായ അൽ ഹിലാൽ എഫ്സിയും ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയും ഒന്നിച്ച് എത്തിയതോടെയാണ് നെയ്മർ ഇന്ത്യയിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പ് ഘട്ട എവേ പോരാട്ടത്തിനായി അൽ ഹിലാൽ എഫ്സിക്ക് മുംബൈയിൽ എത്തേണ്ടതുണ്ട്. നവംബർ ഏഴിനാണ് അൽ ഹിലാലിന് എതിരായ മുംബൈ സിറ്റിയുടെ ഹോം മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറും. മികച്ച ആറ് രണ്ടാം സ്ഥാനക്കാർക്കും പ്രീക്വാർട്ടർ ടിക്കറ്റ് ലഭിക്കും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിവിട്ട് ഈമാസം 15നാണ് നെയ്മർ അൽ ഹിലാൽ എത്തിയത്. നെയ്മറിനൊപ്പം അൽ…
Read Moreബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യക്ക് ജയം
കൊച്ചി: ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഐബിഎസ്എ) ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആദ്യ കളിയിൽ ജയം. ഗ്രൂപ്പ് ബിയിൽ ഓസ്ട്രിയയ്ക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ ജയം. ഇന്ത്യക്കുവേണ്ടി അക്ഷര റാണയാണ് വിജയ ഗോൾ നേടിയത്. ഇതോടെ വനിതാ ലോക കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 12 വയസുകാരിയായ അക്ഷര. ഇന്ന് അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Read Moreപിഎസ്ജി ക്ലബിലേക്ക് തിരിച്ചെത്തി എംബാപ്പെ
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഒന്നാംനിര ടീമിലേക്കു സൂപ്പർ താരം കൈലിയൻ എംബാപ്പെ തിരിച്ചെത്തി. 2023-24 സീസണിനു ശേഷം ടീമിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച എംബാപ്പെയെ ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ പിഎസ്ജി ടീമിൽ ഉൾപ്പെടുത്തിയില്ല. ലോറിയന്റിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ പിഎസ്ജി ഗോൾരഹിത സമനില വഴങ്ങി. ഇതിനു പിന്നാലെയാണ് എംബാപ്പെയെ ഫസ്റ്റ് സ്ക്വാഡിലേക്കു തിരിച്ചെടുത്തത്. ഇതോടെ 2025വരെ പിഎസ്ജിയുമായി എംബാപ്പെ കരാർ ദീർഘിപ്പിക്കാൻ സാധ്യത തെളിഞ്ഞു. അങ്ങനെയെങ്കിൽ എംബാപ്പെയെ സ്വന്തമാക്കാമെന്ന സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ആഗ്രഹം സഫലമാകില്ല.
Read Moreനെയ്മറും സൗദിയിലേക്ക്; ട്രാന്‍സ്ഫര്‍ തുക 160 ദശലക്ഷം യൂറോ
പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. 2017ല്‍ 243 മില്യണ്‍ ഡോളര്‍ റിക്കാര്‍ഡ് തുകയ്ക്കാണ് ബാഴ്സലോണയില്‍ നിന്നും സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്. നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് മുന്‍ ജേതാക്കളായ ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ പഴയ തട്ടകമായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റിക്കാര്‍ഡ്…
Read Moreഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി 45-ാം വയസിൽ ബഫണ് വിരമിച്ചു
മിലാൻ: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ താരമായ ജിയാൻലൂയിജി ബഫണ് കാൽപ്പന്ത് വേദിയിൽനിന്നു വിരമിച്ചു. 45-ാം വയസിലാണു ബഫണിന്റെ വിരമിക്കൽ. 28 വർഷം നീണ്ട കാൽപ്പന്ത് കരിയറിനാണ് ഇതോടെ വിരാമമായത്. ഇറ്റാലിയൻ ക്ലബ്ബായ പാർമയുമായി 2024 ജൂണ്‍വരെ നീണ്ടുനിൽക്കുന്ന കരാർ ശേഷിക്കേയാണു ബഫണിന്റെ വിരമിക്കൽ തീരുമാനം. തന്റെ ആദ്യകാല ക്ലബ്ബായ പാർമയിൽ 2021ലാണു ബഫണ് തിരിച്ചെത്തിയത്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡ് (657) ബഫണിന്റെ പേരിലാണ്. 10 സീരി എ കിരീടം, ആറു സൂപ്പർ കോപ്പ ഇറ്റാലിയ, ആറ് കോപ്പ ഇറ്റാലിയ, ഇറ്റലിക്കൊപ്പം 2006 ഫിഫ ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ ബഫണ് സ്വന്തമാക്കി.
Read More