സാന്‍ സാല്‍വദോര്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേര് മരിച്ചത് ഗേറ്റുതകര്ത്ത് ആരാധകര്‍ ഇരച്ചു കയറിയപ്പോള്‍. നൂറിലേറെ പേര് പരിക്കേറ്റു ചികിത്സയിലാണ്. തലസ്ഥാനമായ സാന്‍ സാല്‍വദോറിലെ കസ്കാറ്റ്ലന് സ്റ്റേഡിയത്തില്‍ അലയന്‍സ എഫ്സി – ഡിപോര്‍ട്ടിവോ ഫാസ് മത്സരത്തിനിടെയാണു സംഭവം. രാജ്യത്തെ ഒന്നാംനിര ലീഗായ പ്രിമേര ഡിവിഷന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറാന്‍ ആളുകള്‍ ശ്രമിച്ചതാണ് അപകടകാരണം. മത്സരം 16 മിനിറ്റുകള്‍ മാത്രം കളിച്ചശേഷം നിര്‍ത്തിവച്ചിരുന്നു. വ്യാജ ടിക്കറ്റുകളുമായി നിരവധി പേര് സ്റ്റേഡിയത്തിനുള്ളില്‍ കയറിയെന്നും തിരക്കു നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.
Read More