കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടിത്തം. ഇവിടുത്തെ ചെരുപ്പു നിര്‍മാണ ഗോഡൗണിനാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീ പിടിച്ചത്. സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. അമ്പതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ യൂണിറ്റില്‍ ജോലിചെയ്യുന്നത്. ഇവര്‍ തീപിടിത്തമുണ്ടായ ഗോഡൗണിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. ചെരുപ്പ് നിര്‍മാണ സാധനത്തിന് ഉപയോഗിച്ച സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പു നിര്‍മാണത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ചെറിയ രീതിയിലുള്ള സ്ഫോടനവും കേട്ടിരുന്നതായി…
Read MoreTag: footwear
മുകേഷ് അംബാനിയുടേതല്ലേ മരുമകള്‍ പിന്നെ മോശമാക്കാന്‍ പറ്റുമോ…! ശ്ലോക ആകാശ് അംബാനിയുടെ ചെരുപ്പിന്റെ വിലകേട്ട് വണ്ടറടിച്ച് സെലിബ്രിറ്റികള്‍…
മറ്റുള്ളവരെ ഞെട്ടിക്കുന്നത് ഹരമാക്കിയിരിക്കുന്നവരാണ് മുകേഷ് അംബാനിയും കുടുംബവും. ജിയോയിലൂടെയും മക്കളുടെ ആഡംബര വിവാഹത്തിലൂടെയുമെല്ലാം അംബാനി നമ്മളെ ഒരുപാടു തവണ ഞെട്ടിച്ചിരിക്കുന്നു. അതുപോലെയൊന്നായിരുന്നു നിതാ അംബാനിയുടെ 2.6 കോടി രൂപ വില മതിക്കുന്ന ബാഗ് ബോളിവുഡ് താരങ്ങളെ വരെ ഞെട്ടിച്ചിരുന്നു. പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റെ ബിര്‍കിന്‍ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിര്‍കിന്‍ സ്വന്തം. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല് ഉപയോഗിച്ചാണ് ബാഗ് നിര്മിക്കുന്നതത്രേ. ഇപ്പോഴിതാ നിതയ്ക്കു പിന്നാലെ മരുമകള്‍ ശ്ലോകയുടെ ചെരുപ്പിന്റെ വില കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ഫാഷന്‍ ലോകം. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങിന് എത്തിയതാണ് ആകാശ് അംബാനിയും ശ്ലോകയും. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപും ആകാശ നീല സ്കര്‍ട്ടും അണിഞ്ഞ് സ്റ്റൈലിഷ്…
Read More