രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരേ കറാച്ചിയില്‍ പ്രതിഷേധമാര്‍ച്ച്. ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാക്കിസ്ഥാന് ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്. ”സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ”പിഡിഐയിലെ ഒരു അംഗം പറഞ്ഞു. വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു…
Read More