ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയ്ക്കു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട് നിര്‍മാതാക്കള്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി ചതിച്ചെന്നായിരുന്നു പരാതി.മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന. പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന, പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള ഒരു സിനിമാ പ്ലാറ്റ്ഫോമിലേക്കുവേണ്ടിയാണ് യുവാവിനെ അഭിനയിപ്പിച്ചത്. ഒരു സീരിസില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് സുഹൃത്തുമായി ബന്ധപ്പെട്ട ശേഷം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിച്ചു. ആദ്യമായി നായകനാകുന്നതിന്റെ ടെന്ഷനില്…
Read MoreTag: forcefully
നിര്‍ബന്ധിച്ച് പൊതുവഴിയില്‍ പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ചു ! രണ്ടു പേര്‍ പിടിയില്‍…
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്ന് വിവരം. പരസ്യമായി പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേശ് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. സ്‌കൂട്ടറിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടി ബുര്‍ഖ അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും…
Read More