കേരളത്തിലെ തീവ്രവാദ സംഘടകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം എത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കി കേന്ദ്ര ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ റാലിയിലെ വിദ്വേഷകരമായ മുദ്രാവാക്യങ്ങളും, അതെ തുടര്‍ന്നുണ്ടായ അറസ്റ്റിനെ ചെറുക്കാന്‍ എസ്സിപിഐക്കാര് നടത്തിയ ശ്രമവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന സ്ഫോടനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തവും, അവര്‍ക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പൈടെ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് പണമെത്തുന്ന വഴികള്‍ പൂര്‍ണ്ണമായും അടക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശ്രമിക്കുന്നത്. സമീപകാലത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും ഇന്ത്യക്ക് പുറത്ത് നിന്ന് പണമെത്തുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.…
Read More