തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വിലകുറയും. എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുമാറ്റിയതിനെ തുടര്‍ന്നാണിത്. പുതിയ നിരക്കാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. പ്രളയ ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എക്സൈസ് തീരുവ കൂട്ടിയത്. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. ഇത് എക്സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്. വില കുറച്ചതോടെ മദ്യവില്‍പ്പന കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Read More