വിദേശവനിതയെ പൊതുനിരത്തില്‍ വെച്ച് കടന്നു പിടിച്ച കേസിലെ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന് സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പൂര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു. കഴിഞ്ഞദിവസം ജയ്പുരില്വെച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവരും അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നുമായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നേരിട്ടതെന്നാണ് പോലീസ്…
Read MoreTag: foreign women
വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനു നിര്‍ബന്ധിത വിരമിക്കല്‍ ! ഇയാള്‍ക്കെതിരേ നേരത്തെയും ആരോപണങ്ങള്‍…
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടന്റായിരുന്ന ദേവേന്ദ്ര കുമാര്‍ ഹൂഡയ്ക്കാണു സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. ഉസ്ബക്കിസ്ഥാനില്‍നിന്നു വന്ന യുവതിക്കു നേര്‍ക്കാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നത്.കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സംഭവം. സംഭവത്തില്‍ ഹൂഡയ്ക്കെിരേ കുറ്റം ചുമത്തിയതിനു പിന്നാലെയാണു പിരിച്ചുവിടല്‍.പീഡന കുറ്റങ്ങള്‍ക്കു പുറമേ രണ്ടു ബാഗ് കള്ളക്കടത്ത് സിഗരറ്റുമായി എത്തിയ യുവതിയെ ഇയാള്‍ കേസെടുക്കാതെ വിട്ടയച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണു റിവ്യൂ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്കാന് തീരുമാനിച്ചത്.
Read Moreഓട്ടോ പറപ്പിക്കാന്‍ മദാമ്മ പെണ്ണുങ്ങള് ! കൊച്ചിയില്‍ നിന്നു ഷില്ലോംഗിലേക്ക് നടത്തുന്ന യാത്രയുടെ വിശേഷങ്ങള്‍ ഇങ്ങനെ…
ഫോര്‍ട്ടുകൊച്ചി: ഇന്ത്യക്കാരുടെ സ്വന്തം വാഹനമായ ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മേഘാലയിലെ ഷില്ലോംഗിലേക്ക് ഒരു യാത്ര. പക്ഷെ വണ്ടിയോടിക്കുന്നത് ഇന്ത്യക്കാരല്ല മദാമ്മമാരാണെന്നു മാത്രം. 250 ഓളം വിദേശ സഞ്ചാരികളാണ് ഈ ഓട്ടോകളിലുള്ളത്. അമ്പതോളം പേര് വനിതകളാണ്. ‘അഡ്വഞ്ചര്‍ ടൂറിസ്റ്റ്സ്’ എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോംഗ് മലനിരകളിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാം രണ്ടുദിവസം മുമ്പുതന്നെ കൊച്ചിയിലെത്തിയിരുന്നു. കൂടുതല്‍ പേരും ഓട്ടോ കാണുന്നതുതന്നെ കൊച്ചിയിലെത്തിയ ശേഷമാണ്. കൊച്ചിയില്‍ തന്നെ ഇവര്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇവരെ സഹായിച്ചത്. വനിതകളും ഓട്ടോ ഓടിക്കുന്നുണ്ട്. ഓരോ ഓട്ടോയിലും രണ്ടും മൂന്നും പേരുണ്ട്.ഷില്ലോംഗിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ…
Read More