കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പലരും നിരത്തുകളില്‍ ഇറങ്ങുന്നുമുണ്ട്. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ നല്‍കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. 500 തവണ മാപ്പ് എന്ന് വിദേശികളെ കൊണ്ട് എഴുതിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋഷികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്. വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു. തപോവന്‍ എസ്ഐ വിനോദ് ശര്‍മ പറഞ്ഞു. 500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വിദേശികള്‍ ഇത്തരമൊരു ശിക്ഷയേറ്റുവാങ്ങുന്നത് ആദ്യമായായിരിക്കും.
Read MoreTag: foreigners
കാറ്റുകൊള്ളാന്‍ എത്തിയ വിദേശികള്‍ മാലിന്യം നീക്കി ബീച്ച് വൃത്തിയാക്കി ! മുക്കം ബീച്ചിന് വിദേശികള്‍ ശാപമോക്ഷം നല്‍കിയത് ഇങ്ങനെ…
വിനോദസഞ്ചാരികള്‍ ഇഷ്ടംപോലെ വരുന്ന സ്ഥലമാണ് മുക്കം ബീച്ച്. വൈകുന്നേരങ്ങളില്‍ ഇവിടെ വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. സാധാരണയായി കാറ്റുകൊള്ളാനെത്തുന്ന സഞ്ചാരികള്‍ ബീച്ചില്‍ കുറച്ച് സമയം ചിലവഴിച്ച് വന്നപോലെ മടങ്ങുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കടല്‍ തീരത്ത് എത്തിയ വിദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത് ബീച്ച് നിറയെ ചിതറി കിടക്കുന്ന മാലിന്യമാണ്. ഇതുകണ്ട് വൃത്തിയുള്ള മറ്റിടത്തേക്ക് നീങ്ങുന്നതിനു പകരം ബീച്ചിലെ മാലിന്യം നീക്കം ചെയ്താണ് ഇവര്‍ മാതൃകയായത്. കുടുംബസമേതമാണ് ഇവര്‍ ഈ പുണ്യപ്രവൃത്തി ചെയ്തത്. ബീച്ചിന്റെ ഓരോ ഭാഗത്ത് അടിഞ്ഞു കിടക്കുന്ന ചപ്പും ചവറും അവര്‍ നീക്കം ചെയ്ത് ബീച്ച് വൃത്തിയാക്കി. ആയുര്‍വ്വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരുടെ സംഘമാണ് ബീച്ച് വൃത്തിയാക്കിയത്. ഇവര്‍ വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങാറുണ്ട്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു…
Read More