കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. ഇതോടെ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചു. മഴ പെയ്ത് കാട്ടുതീ നിയന്ത്രണ വിധേയമായതിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌നേഹാ ധാല്‍ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയാണ് മഴ പെയ്ത സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയും ആര്‍ത്തു വിളിയ്ക്കുകയും ചെയ്യുന്നത്. തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്‌നേഹ. രമേഷ് പാണ്ഡേ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Read MoreTag: forest fire
രണ്ടു മതങ്ങളില്‍ പെട്ടവരായിരുന്നെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് വിവാഹം കഴിച്ചു ! ഒടുവില്‍ പ്രണയിച്ചു കൊതിതീരാത്ത ആ ദമ്പതികളുടെ പ്രണയകഥ കരളലിയിപ്പിക്കുന്നത്…
കൊരങ്ങിണി വനമേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ കത്തിയമര്‍ന്നത് എതിര്‍പ്പിനെ മറികടന്ന് ഒന്നായ ദമ്പതികളുടെ സ്വപ്‌നങ്ങള്‍. പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ഇന്നലെ 11-ന് മധുര രാജാജി ഗവ. ആശുപത്രിയില്‍ മരിച്ചു. ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്റെ(26) ശവസംസ്‌കാരം നടക്കുമ്പോള്‍ തന്റെ ഭര്‍ത്താവ് മരിച്ചെന്നു പോലും ദിവ്യ അറിഞ്ഞിരുന്നില്ല. അതറിയാതെ ചികിത്സയിലായിരിയ്‌ക്കെത്തന്നെ ദിവ്യ വിവേകിനെ പലതവണ തിരക്കിയിരുന്നു . പതിവെന്തശരീരവുമായി നാല്പതുമണിക്കൂറാണ് ദിവ്യ മരണവുമായി പോരാടിയത്.വിവേക് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ദിവ്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കൂട്ടുകാരായിരുന്നു. സൗഹൃദം പ്രണയമായി. രണ്ടു മതങ്ങളില്‍പ്പെട്ടവരായതിനാല്‍ എതിര്‍പ്പുകള്‍ പല ദിക്കില്‍നിന്നും വന്നു. എങ്കിലും തളര്‍ന്നില്ല…രണ്ടുപ്പേരും പഠിച്ചു നല്ല ജോലി നേടി. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പും ഇല്ലാതായി. നവംബറില്‍ ആര്‍ഭാടമായാണ് വിവാഹം നടന്നത്. ആഹ്ലാദത്തിന്റെ ദിനങ്ങളിലാണ് ട്രക്കിംഗിന് ഇവര്‍…
Read More