നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്‍ക്കും നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ഇതിനെതിരേ കടുത്ത ഭാഷയിലാണു നിര്‍ഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ വിവാദം. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസില്‍ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’ ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്. ‘ആരാണ് ഇന്ദിര ജയ്സിംഗ്? ഇത്തരമൊരു നിര്‍ദേശം പറയാന്‍ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവര്‍ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവര്‍ക്കു…
Read More