കോട്ടയം: ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമാവുന്നു. കേരളത്തെ പ്രളയം വിഴുങ്ങിയതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ മായം കലര്‍ന്ന മത്സ്യം കണ്ടെത്താനുള്ള നടപടി അകാല ചരമം പ്രാപിച്ചതോടെ കേരളത്തിലേക്ക് വീണ്ടും വലിയ തോതില്‍ മായം കലര്‍ന്ന മത്സ്യം വരുമോ എന്ന ആശങ്കയിലാണ് ഏവരും. പ്രളയക്കെടുതിയും ശബരിമല പ്രശ്‌നവും കത്തി നില്‍ക്കുന്ന അവസ്ഥയില്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും കണ്ണുവെട്ടിച്ച് മായം കലര്‍ന്ന മത്സ്യം വിപണിയില്‍ സജീവമാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല.കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ കിലോ കണക്കിന് മായം കലര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്തത്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് മത്സ്യത്തില്‍ മായം കലര്‍ന്ന വിവരം പുറത്ത്…
Read More