ഫോര്‍ട്ടു കൊച്ചിക്കാരുടെ ആക്ഷന്‍ ഹീറോയായി എസ്ഐ ജിന്സന് ഡോമിനിക്. ഫോര്‍ട്ട് കൊച്ചിയെ സമൂഹവ്യാപനത്തില്‍ നിന്നു രക്ഷിക്കാന്‍ ജിന്സന് പുറത്തെടുത്ത അതിസാഹസികതയാണ് എസ്ഐയെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കിയത്. ഇദ്ദേഹത്തെ ആക്ഷന്‍ ഹീറോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. മുംബൈയില്‍നിന്ന് എത്തി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഫോര്‍ട്ട്കൊച്ചി സ്വദേശി നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്നിരുന്നു. ഇയാളെ കീഴടക്കിയാണ് എസ്ഐ ഹീറോ ആയത്. മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയ ഇയാളെ ഒറ്റക്ക് ബലപ്രയോഗത്തിലൂടെ എസ്ഐ ജിന്സന് കീഴടക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി സബ് ഇന്‍സ്പെക്ടറാണ് ജിന്സന് ഡൊമിനിക്. യുവാവിനെ നിരീക്ഷണ കേന്ദ്രത്തില്‍ ഒറ്റക്ക് ജീപ്പോടിച്ച് എത്തിച്ചശേഷം എസ്ഐയും സ്വയം വീട്ടുനിരീക്ഷണത്തില്‍ പോയിരുന്നു. 22ന് മുംബൈയില്‍ നിന്ന് എത്തിയ വന്ന കൊവിഡ് ബാധിതനായ 29കാരനാണ് നിരീക്ഷണം ലംഘിച്ച് ഫോര്‍ട്ട്കൊച്ചി കനറാ ബാങ്ക്, ബാര്‍ബര്‍ ഷോപ്, മദ്യശാല, ജെട്ടിയിലെ…
Read MoreTag: fort kochi
കമിതാക്കളുടെ മൃതദേഹങ്ങള്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കരയ്ക്കടിഞ്ഞു; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം; ആളുകളെ തിരിച്ചറിഞ്ഞു
കൊച്ചി: ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരയ്ക്കടിഞ്ഞു. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനി ലയയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് വിലയിരുത്തല്‍. രാവിലെ ഏഴരയോടെയാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തിക്കടുത്ത് മുപ്പതു വയസ്സില്‍ താഴെ പ്രായമുളള യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി തീരദേശ പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, ദിവസങ്ങളോളം പഴകിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ ആസ്പിന്‍വാളിനു സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്കു നീക്കി. യുവതിയുടെ ഇടതു കയ്യും യുവാവിന്റെ വലതു കയ്യും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ ലയയുടെയും സന്ദീപിന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും കാണാനില്ലെന്ന് തേവര, ഹില്‍പാലസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസം മുമ്പ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍…
Read More