കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെന്നസിയിലെ ഗാട്ട്ലിന്‍ബര്‍ഗിലാണ് സംഭവം നടന്നത്. ഗ്രേറ്റ് സ്മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികില്‍ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. അമേരിക്കന്‍ ബ്ലാക്ക് ബെയര്‍ ഇനത്തില്‍ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്. വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താല്‍ബോട്ട് ആണ് ദൃശ്യം പകര്‍ത്തിയത്. പോരാട്ടത്തിനിടയില്‍ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തില്‍ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വഴിയില്‍ കാഴ്ചക്കാര്‍ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളില്‍ മറയുകയായിരുന്നു. ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടര്‍ന്നു. കാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ ഇരയെ ഭക്ഷണമാക്കാം എന്നു കരുതിയാവും കരടി…
Read MoreTag: fought
വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് ക്ലാസിലെത്തിയപ്പോള്‍ സഹപാഠികള്‍ കാരണം തിരക്കി ! കണ്ടക്ടറുടെ പ്രവൃത്തിയെപ്പറ്റി പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെ കളംമാറി; പിന്നെ പഴഞ്ഞിയില്‍ അരങ്ങേറിയത് സിനിമസ്റ്റൈല്‍ സംഭവങ്ങള്‍
പഴഞ്ഞി: ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത് എന്നു പറയാറുണ്ട്. സ്വന്തം സുഹൃത്തിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ക്ക് കണ്ടു നില്‍ക്കാനാവില്ല…മുന്നും പിന്നും നോക്കാതെ അങ്ങു പ്രതികരിച്ചു കളയും. അത് തന്നെയാണ് കഴിഞ്ഞ ദിവസം എംഡി കോളേജിനു മുന്‍പിലും സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് അവസാന വര്‍ഷ വിദ്യാര്‍ഥിനി കരഞ്ഞ് കൊണ്ട് കോളജിലെത്തുകയായിരുന്നു. ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ 11 മണിക്ക് ബസ് കോളജിന് സമീപം തടഞ്ഞു. പിന്നീട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമായി. സംഭവമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ബസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് തിരിക്കുകയും ജീവനക്കാര്‍ ലിവറുമായി എത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് പഴഞ്ഞി റൂട്ടില്‍ ബസ് മിന്നല്‍ പണിമുടക്കും തുടങ്ങി. റോഡിന് കുറുകെ ബസ് നിര്‍ത്തി ജീവനക്കാര്‍ പോയതോടെ റോഡില്‍ ഗതാഗതം മുടങ്ങി. പോലീസ്…
Read More