യൂട്യൂബ് വ്ളോഗറെ ചീത്തവിളിച്ചു എന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണാമെന്ന് നടന് പറഞ്ഞു. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്… എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്. നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലെന്ന് ഉണ്ണി പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം…
Read MoreTag: foul language
കോട്ടയത്ത് നടുറോഡില്‍ തല്ലുകൂടി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ! ന്യൂജെന്‍ തെറിവിളി കേട്ട് കിളിപോയി പോലീസുകാരും നാട്ടുകാരും…
കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ വാക്കേറ്റവും അസഭ്യവര്‍ഷവുമായി ഏറ്റുമുട്ടി സ്കൂള്‍ വിദ്യാര്‍ഥിനികള്‍. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആര്‍പ്പൂക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. സ്കൂളില്‍ നടന്ന പരിപാടിയില്‍ കമന്റടിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്. തുടര്‍ന്ന് ബസ് കയറുന്നതിനായി സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ ഇരുവുരം തമ്മില്‍ റോഡില്‍വെച്ചും വാക്കേറ്റമുണ്ടായി. ഇതോടെ സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ഥിനികളും കൂടി. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടെങ്കിലും സ്റ്റാന്‍ഡിലെത്തിയ ഇവര്‍ വീണ്ടും അസഭ്യം പറയുന്നത് തുടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ പോലീസ് നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
Read More