അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരേ കേസ്. ഇടുക്കി മറയൂരിലാണ് സംഭവം. സഹോദരിമാരായ നാലു സ്ത്രീകളുടെ കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ്് മറയൂര്‍ സ്വദേശി മോഹന്‍രാജിന്റെ തല പൊട്ടി. യുവതികള്‍ക്കെതിരേ മറയൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചക്കാണ് സ്ത്രീകള്‍ മോഹന്‍രാജിനെ ആക്രമിച്ചത്. സ്ത്രീകളുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മിഷന് സ്ഥലമളന്ന് പോയതിന് പിന്നാലെ അയല്‍വാസികളും സ്ത്രീകളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹന്‍രാജിനെ യുവതികള്‍ റോഡിലൂടെ ഓടിച്ചിട്ട് തല്ലി. ജയറാണി,യമുന,വൃന്ദ,ഷൈലജ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
Read More