നാലുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭോപ്പാലിലാണ് സംഭവം. വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടിയ്ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈ സമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.
Read MoreTag: four year old girl
പെണ്‍കുട്ടിയുടെ മൂത്രപരിശോധനാ ഫലം വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; മൂത്രത്തില്‍ ബീജത്തിന്റെ സാന്നിദ്ധ്യം; തെറ്റായ റിപ്പോര്‍ട്ട് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത് ദിവസങ്ങളോളം…
പാലക്കാട്: മെഡിക്കല്‍ ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ പരസ്പരം മാറിപ്പോകുന്നത് പുതുമയുള്ള കാര്യമല്ല. തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളമാണ്. നാലര വയസുള്ള പെണ്‍കുട്ടിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ മാനസികമായി തകര്‍ത്തു. വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോഴാണ് കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. രാത്രി ചൈല്‍ഡ് ലൈനില്‍ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കള്‍ വിവരം അറിയുന്നത്. നോര്‍ത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടര്‍ന്നാണു ജില്ലാ ആശുപത്രി ലാബില്‍ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന…
Read More